1 GBP = 104.21
breaking news

തീവ്രവാദി അക്രമണങ്ങള്‍ : മുസ്ലീങ്ങളെയെല്ലാം സംശയമുനയില്‍ നിര്‍ത്തി ഇംഗ്ലീഷുകാര്‍

തീവ്രവാദി അക്രമണങ്ങള്‍ : മുസ്ലീങ്ങളെയെല്ലാം സംശയമുനയില്‍ നിര്‍ത്തി ഇംഗ്ലീഷുകാര്‍

യുകെയിലും യൂറോപ്പിലും നടക്കുന്ന തീവ്രവാദി അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ പത്തില്‍ നാല് പേരും മുസ്ലീങ്ങളെ സംശയത്തോടെയാണ് കാണുന്നതെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ്മിനിസ്റ്റര്‍, മാഞ്ചസ്റ്റര്‍, ബറോ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആളുകള്‍ മുസ്ലീങ്ങളെ ഏറെ സംശയത്തോടെ കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലീഷുകാരില്‍ 52 ശതമാനം പേരും ഇസ്ലാം പാശ്ചാത്യ ലോകത്തിന് ഒരു ഭീഷണിയാണ് എന്ന് വിശ്വസിക്കുന്നു. 42 ശതമാനം ആളുകള്‍ക്കാകട്ടെ മുസ്ലീങ്ങെ കാര്യമായ വിശ്വാസമില്ല.
പോപ്പുലസ് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഹോപ്പ് നോട്ട് ഹേറ്റ് എന്ന ക്യാമ്പെയ്ന്‍ ഗ്രൂപ്പിന് വേണ്ടിയാണ് പഠനം നടത്തിയത്. ഇസ്ലാം അക്രമണം പ്രോത്സാഹിപ്പിക്കുന്ന അപകടകാരിയായ മതമാണ് എന്ന് നാലിലൊന്ന് ശതമാനം ഇംഗ്ലീഷുകാരും വിശ്വസിക്കുന്നു. മുതിര്‍ന്ന ആള്‍ക്കാര്‍ കുറച്ചുകൂടി ഇസ്ലാമിക വിരോധികളാണ് എന്നും സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെ കുറിച്ചുള്ള ബ്രിട്ടീഷുകാരുടെ മനോഭാവത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷുകാരില്‍ അഞ്ചില്‍ രണ്ട് ശതമാനം ആളുകളും വിശാലമനസ്‌കരാണ് എന്നും സര്‍വ്വേയില്‍ പറയുന്നു. ആറ് വര്‍ഷം മുന്‍പ് ഇത് 22 ശതമാനം ആയിരുന്നു.

എന്നാല്‍ ബ്രക്‌സിറ്റിന് ശേഷമുള്ള കുടിയേറ്റത്തെ കുറിച്ച് ആളുകള്‍ക്ക് പോസിറ്റീവായ സമീപനം ആണെന്ന് സര്‍വ്വേഫലം പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിപ്പേരും പറയുന്നത് കുടിയേറ്റം രാജ്യത്തിന് നല്ലതാണ് എന്നാണ്. 2011 ലെ സര്‍വ്വേയിലേതിനേക്കാള്‍ 15 ശതമാനം കൂടുതലാണ് ഇത്. രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചത് ജെറമി കോര്‍ബിയനെ ആണ്. 18 നും 25 നും ഇടയില്‍ പ്രായമുള്ളവരില്‍ ഏകദേശം 54 ശതമാനം പേര്‍ ജെറമി കോര്‍ബിയനെ പിന്തുണച്ചപ്പോള്‍ 65 ന് മേല്‍ പ്രായമുള്ളവരില്‍ 18 ശതമാനം പേര്‍ മാത്രമാണ് കോര്‍ബിയനെ പിന്തുണച്ചത്. 14 ശതമാനം ചെറുപ്പക്കാര്‍ മാത്രമാണ് പ്രധാനമന്ത്രി തെരേസാ മേയ് തങ്ങളുടെ കാഴ്ചപ്പാടുകളെ പ്രതിനിധികരിക്കുന്നതായി അഭിപ്രായപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more