1 GBP = 103.79
breaking news

‘നോ ഡീൽ ബ്രെക്സിറ്റ്’ യുകെ ഡ്രൈവിങ് ലൈസൻസുകൾക്ക് ഇയു രാജ്യങ്ങളിൽ അനുമതിയില്ല; വാഹനമോടിക്കുന്നതിന് ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് നേടണം

‘നോ ഡീൽ ബ്രെക്സിറ്റ്’ യുകെ ഡ്രൈവിങ് ലൈസൻസുകൾക്ക് ഇയു രാജ്യങ്ങളിൽ അനുമതിയില്ല; വാഹനമോടിക്കുന്നതിന് ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് നേടണം

ലണ്ടൻ: ബ്രെക്സിറ്റ്‌ ചർച്ചകൾ പാരമ്യത്തിലെത്തിയിരിക്കെ നോ ഡീൽ ബ്രെക്സിറ്റ്‌ എന്ന നിലയിലേക്കാണ് കാര്യങ്ങൾമുന്നോട്ട് പോകുന്നത്. 2019 മാർച്ചിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടക്കുന്നത് ഡീലുകളൊന്നുമില്ലാതെയാണെങ്കിൽ കൂടുതൽ ക്ലേശം അനുഭവിക്കേണ്ടി വരുക ലോറി ഡ്രൈവർമാരും അവധിയാഘോഷിക്കാൻ ഇയു രാജ്യങ്ങളിലെത്തുന്നവരുമായിരിക്കും. നോ ഡീൽ ബ്രെക്സിറ്റിന് ശേഷം യുകെ ലൈസൻസുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിയമ സാധുത ഉണ്ടാകില്ലെന്ന് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് തന്നെ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ യുകെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മാറ്റങ്ങൾ വരുന്നതോടെ യുകെ ലൈസൻസുള്ള ഡ്രൈവർമാർക്ക് സന്ദർശിക്കുന്ന രാജ്യങ്ങളിലേക്ക് ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് നേടിയെടുക്കേംണ്ടതുണ്ട്. അതുപോലെ തന്നെ നോ ഡീൽ ബ്രെക്സിറ്റിന് ശേഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നവർക്കും അതാത് രാജ്യങ്ങളിൽ നിന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസൻസുകൾ നേടണം.

അഞ്ചര പൗണ്ട് ചിലവ് വരുന്ന അടുത്ത വർഷം ഫെബ്രുവരി മുതൽ പോസ്റ്റ് ഓഫീസുകൾ വഴി നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. നോ ഡീൽ ബ്രെക്സിറ്റ്‌ ആണ് നടപ്പാകുന്നതെങ്കിൽ ആദ്യ വർഷം തന്നെ ഏഴു മില്യൺ ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റുകൾ നൽകേണ്ടി വരുമെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് കണക്ക് കൂട്ടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more