1 GBP = 103.92
breaking news

കൊറോണ വൈറസ്; 24 മണിക്കൂറിനുള്ളിൽ യുകെ കൊറോണ വൈറസ് മരണനിരക്ക് ഇരട്ടിയായി

കൊറോണ വൈറസ്; 24 മണിക്കൂറിനുള്ളിൽ യുകെ കൊറോണ വൈറസ് മരണനിരക്ക് ഇരട്ടിയായി

ലണ്ടൻ; ബ്രിട്ടനിൽ കൊറോണ വൈറസ് ബാധയേറ്റ് ദിനംപ്രതി മരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നത് ഏറെ ആശ്വാസത്തോടെയാണ് ഏവരും കണ്ടത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ യുകെ കൊറോണ വൈറസ് മരണനിരക്ക് ഏകദേശം ഇരട്ടിയായി. മൊത്തം മരണങ്ങൾ 17,000 കടന്നു.

തിങ്കളാഴ്ച പ്രഖ്യാപിച്ച 449 മരണങ്ങളിൽ നിന്ന് പ്രതിദിന നിരക്ക് ഇരട്ടിയോളമാണ് വർദ്ധിച്ചത്. യുകെയിലുടനീളം ഇന്നലെ 828 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതുവരെ 17,337 പേർ മരിച്ചു. അതേസമയം കോവിഡ്-19 സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ മരണങ്ങളിൽ 22 നും 103 നും ഇടയിൽ പ്രായമുള്ള രോഗികളും ഉൾപ്പെടുന്നു. മരണപ്പെട്ട 828 പേരിൽ 24 പേർക്കും ആരോഗ്യപരമായ പ്രശ്‍നങ്ങൾ ഇല്ലായിരുന്നു. ബ്രിട്ടനിൽ തിങ്കളാഴ്ച്ച 449 മരണങ്ങളും ഞായറാഴ്ച്ച 596 മരണങ്ങളും പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ചയ്ക്കുശേഷം ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നലത്തേത്. എന്നാൽ കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ മരണങ്ങൾ ഒരു ദിവസം 717 നും 888 നും ഇടയിലായിരുന്നു.

വാരാന്ത്യത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസമാണ് ഇന്നലെത്തെ വർദ്ധനവിന് കാരണമെന്ന വാദവുമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more