1 GBP = 103.12

ഇരുപത്തിനാലു മണിക്കൂറിനിടെ യുകെയിൽ 10,633 പുതിയ കൊറോണ വൈറസ് കേസുകളും അഞ്ച് മരണങ്ങളും രേഖപ്പെടുത്തി

ഇരുപത്തിനാലു മണിക്കൂറിനിടെ യുകെയിൽ 10,633 പുതിയ കൊറോണ വൈറസ് കേസുകളും അഞ്ച് മരണങ്ങളും രേഖപ്പെടുത്തി

ലണ്ടൻ: യുകെയിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 10,633 പുതിയ കൊറോണ വൈറസ് കേസുകളും അഞ്ച് മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നത്തെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഇന്നലെ 9,284 അണുബാധകളും ആറ് മരണങ്ങളുമാണ് രേഖപ്പെടുത്തിയിരുന്നത്, കഴിഞ്ഞ തിങ്കളാഴ്ച 10,094 കേസുകളും എട്ട് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

അതേസമയം ഇന്ന് 163,750 പേർക്ക് കൊറോണ വൈറസ് വാക്സിൻ ആദ്യ ഡോസും 109,408 പേർക്ക് രണ്ടാമത്തെ ഡോസും നൽകി. അതായത് 43,127,763 പേർക്ക് ആദ്യഡോസ് വാക്സിൻ ഇതുവരെ ലഭ്യമാക്കിയിട്ടുണ്ട്, 31,449,915 പേർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ട്.

ജൂലൈ 19 ന് ഇംഗ്ലണ്ടിന്റെ കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ “ടെർമിനസ് പോയിന്റ്” ആയിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് വ്യക്തമാക്കി. നിലവിലെ സ്ഥിഗതികൾ ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ശൈത്യകാലത്ത് കൂടുതൽ ലോക്ക്ഡൗൺ ഉണ്ടാകുമോയെന്ന ചോദ്യങ്ങൾ ബോറിസ് ജോൺസൺ തള്ളിക്കളഞ്ഞില്ല.

ചില പുതിയ രോഗങ്ങൾ ഉണ്ടാകുന്നത് ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല, ചില പുതിയ ഭീകരമായ സംഭവങ്ങൾ ഉണ്ടാകുമെന്ന ധാരണയും സർക്കാരിനില്ല, ഈ വർഷാവസാനം കോവിഡ് -19 നടപടികൾ വീണ്ടും നടപ്പാക്കാനുള്ള സാധ്യത ഒഴിവാക്കാൻ കഴിയുമോ എന്നതാണ് സർക്കാരിന്റെ ചിന്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രണ്ട് ഡോസ് വാക്സിൻ ലഭിച്ച ആളുകൾക്ക് 10 ദിവസത്തെ സ്വയം ഒറ്റപ്പെടൽ ആവശ്യകത ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more