1 GBP = 103.35
breaking news

ഒക്ടോബറിന് ശേഷം ആദ്യമായി യുകെയിൽ പ്രതിദിനം 10,000 ൽ താഴെ കോവിഡ് കേസുകൾ

ഒക്ടോബറിന് ശേഷം ആദ്യമായി യുകെയിൽ പ്രതിദിനം 10,000 ൽ താഴെ കോവിഡ് കേസുകൾ

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് കേസുകളിൽ വൻ ഇടിവ്. കഴിഞ്ഞ ഒക്ടോബറിന് ശേഷം ആദ്യമായാണ് പതിനായിരത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
സർക്കാർ കണക്കുകൾ കാണിക്കുന്നത് ഇരുപത്തിനാലു മണിക്കൂറിനിടെ 9,765 പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 14,104 കേസുകളിൽ നിന്ന് 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഒക്ടോബർ 2 ന് 6,968 കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ചെറിയ പ്രതിദിന ഉയർച്ചയാണിത്. 28 ദിവസത്തിനുള്ളിൽ കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച 230 പേരുടെ മരണവും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ യുകെയിലെ മരണസംഖ്യ ആകെ 117,396 ആയി.

ഫെബ്രുവരി 14 വരെയുള്ള വാക്സിനേഷൻ ഡാറ്റ കാണിക്കുന്നത് യുകെയിൽ ഇതുവരെ നൽകിയ 15,839,781 ജാബുകളിൽ 15,300,151 ആദ്യ ഡോസുകളാണ്. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് ആദ്യ ഡോസിൽ 237,962 ന്റെ വർധനവാണുള്ളത്. 539,630 എണ്ണം രണ്ടാം ഡോസാണ്, കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിൽ 1,915 വർദ്ധനവ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ റോഡ് മാപ്പ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ആശ്വാസകരമായ ഏറ്റവും പുതിയ കണക്കുകൾ വരുന്നത്. ഇതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more