1 GBP = 103.12

ബ്രെക്സിറ്റ്‌ ഫലപ്രദമായി നേരിടാൻ വ്യവസായ പ്രമുഖരെ ഉൾപ്പെടുത്തി ബിസിനെസ്സ് കൗൺസിലുകളുമായി പ്രധാനമന്ത്രി തെരേസാ മേയ്

ബ്രെക്സിറ്റ്‌ ഫലപ്രദമായി നേരിടാൻ വ്യവസായ പ്രമുഖരെ ഉൾപ്പെടുത്തി ബിസിനെസ്സ് കൗൺസിലുകളുമായി പ്രധാനമന്ത്രി തെരേസാ മേയ്

ലണ്ടൻ: ബ്രെക്സിറ്റ്‌ നടപ്പിലാക്കി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ വ്യവസായിക സാമ്പത്തിക രംഗം കൂടുതൽ ശക്തിപ്പെടുത്താൻ വിവിധ മേഖലകളിൽ നിന്നായി അഞ്ചു ബിസിനെസ്സ് കൗൺസിലുകൾക്ക് പ്രധാനമന്ത്രി തെരേസാ മെയ് രൂപം നൽകി. ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതോടെ വ്യാവസായിക രംഗം ശക്തിപ്പെടാൻ കൂടുതൽ അവസരങ്ങളാണ് ഒരുങ്ങുന്നതെന്നും അത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മെയ് പറയുന്നു.

ബ്രിട്ടനിലെ വ്യവസായ രംഗത്തെ പ്രമുഖരായ ടെസ്‌കോ മേധാവി ഡേവ് ലൂയിസ്, ഐടിവി ചീഫ് കരോളിൻ മാക് കാൾ, പ്രമുഖ വ്യവസായി ജെയിംസ് ടിംപ്സൺ, സിബിഐ ഹെഡ് കരോളിൻ ഫെയർബയേൺ, ബിഎ ഇ സിസ്റ്റംസ്, റോൾസ് റോയ്‌സ് തുടങ്ങിയ പ്രമുഖർ കൗൺസിലിന്റെ ഭാഗമായുണ്ട്. ഓരോ വർഷവും മൂന്ന് പ്രാവശ്യമാണ് കൗൺസിലുകൾ കൂടേണ്ടത്. രണ്ടു യോഗങ്ങൾ പ്രധാനമന്ത്രി തെരേസാ മേയ്ക്കും മറ്റൊന്ന് സീനിയർ ക്യാബിനറ്റ് മിനിസ്റ്റർക്കുമൊപ്പമാണ് നടക്കേണ്ടത്. കൗൺസിലുകൾ ബിസിനെസ്സ് സംബന്ധമായ പ്രധാന പ്രശ്നങ്ങളിൽ നയരൂപീകരണവും ആവശ്യമെങ്കിൽ സർക്കാരിന് ആവശ്യമായ ഉപദേശങ്ങളും നൽകും.

നേരത്തേ എഴുപതോളം പ്രമുഖ ബിസിനെസ്സ് തലവന്മാർ ബ്രെക്സിറ്റ്‌ സംബന്ധിച്ച് തങ്ങളുടെ ആശങ്കകൾ സർക്കാരിനെ അറിയിച്ചിരുന്നു. പലരും തങ്ങളുടെ താവളങ്ങൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. എന്നാൽ പുതിയ നീക്കങ്ങളോടെ വ്യവസായ മേഘലയിലെ പ്രമുഖരെയും ഒപ്പം നിറുത്തി ബ്രെക്സിറ്റ്‌ ഡീലുകൾ ഉറപ്പിക്കുക എന്ന തന്ത്രമാണ് മെയ് പയറ്റുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more