1 GBP = 103.12

അപ്രതീക്ഷിത ഭാഗ്യത്തിന്റെ ഞെട്ടൽ മാറാതെ സിബിയും കുടുംബവും ഒപ്പം ഷെഫീൽഡ് മലയാളികളും

അപ്രതീക്ഷിത ഭാഗ്യത്തിന്റെ ഞെട്ടൽ മാറാതെ സിബിയും കുടുംബവും ഒപ്പം  ഷെഫീൽഡ് മലയാളികളും

രാത്രിയിലെ സുഖ നിദ്രക്കു തടസ്സമാകാതിരിക്കാൻ എല്ലാവരെയും പോലെ സിബിയും ഫോൺ സയലന്റ് മോഡിൽ ആക്കി വെക്കാറുണ്ട്. നിലക്കാത്ത ഫോൺകോളുകളുടെ വൈബ്രേഷൻ ശബ്ദം
ഒരു ശല്യമായപ്പോൾ സിബിയുടെ ഭാര്യ ആനീസ് ഫോൺ എടുത്തു. “നിങ്ങൾ യുക്മയുടെ ടിക്കറ്റ് എടുത്തായിരുന്നോ? ” മറുതലക്കൽ നിന്നും കേട്ട ആ ചോദ്യം മനസ്സിലാവാതെ ആനീസ് ചോദിച്ചു എന്ത് ടിക്കറ്റ്?

ഇവിടെ വിളിച്ചുപറയുന്നു “ഷെഫീൽഡിലുള്ള സിബി ഇമ്മാനുവേലിന് യു ഗ്രാന്റ്റ് ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയിരിക്കുന്നു എന്ന്, ഷെഫീൽഡിൽ വേറെ സിബി ഇമ്മാനുവേൽ ഉണ്ടോ?”
ഉറങ്ങിക്കിടന്ന സിബിയെ ഉണർത്തി ആനീസ് അവിശ്വസിനീയമായ ആ വാർത്ത അറിയിച്ചു ” അടിച്ചു സിബി കാറ്” ഒന്നും മനസ്സിലാകാതെ സിബി പറഞ്ഞു നീ പോയി കിടന്നു ഉറങ്ങാൻ നോക്ക്”

യുക്മ ധനശേഖരണാർത്ഥം അലൈഡ് മോർഗേജിന്റെ സ്പോണ്സർഷിപ്പിൽ നടത്തിയ യു ഗ്രാൻഡ് സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനമായ പോളോ കാർ നേടിയ ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ അംഗമായ ശ്രീ സിബി ഇമ്മാനുവേൽ ഇന്നലെ രാത്രിയിൽ ലഭിച്ച അപ്രതീക്ഷിത ഭാഗ്യത്തെ കുറിച്ച് യുക്മ ന്യൂസിനോട് പങ്കുവെച്ചത് ഇങ്ങനെ.

ഉടൻ തന്നെ അടുത്ത കാൾ വന്നു. ഷെഫീൽഡിൽ തനിക്കു ടിക്കറ്റ് തന്ന വർഗീസ് ഡാനിയേലിന്റേതായിരുന്നു അത് . ഞാൻ ചോദിച്ചു “മാഷേ സത്യമാണോ? കാർ നമുക്കാണോ അടിച്ചത്? ഉടെൻതന്നെ വർഗീസ് ഫോൺ അല്ലൈഡ് ഫിനാൻസ് കമ്പനി മാനേജർ ശ്രീ ജോയ് തോമസിന് കൈമാറി. അദ്ദേഹം തനിക്ക് തെന്നെയാണ് ലഭിച്ച ഭാഗ്യ സമ്മാനം ലഭിച്ചത് എന്നും തുടർന്നടപടികൾക്കായി തിങ്കളാഴ്ച വിളിക്കണം എന്നും പറഞ്ഞു.

കഴിഞ്ഞ പതിമൂന്നു വര്ഷങ്ങളായി ഷെഫീൽഡിൽ താമസിക്കുന്ന സിബി തൊടുപുഴക്കടുത്തടുള്ള കടവൂർ സ്വാദേശിയാണ്. ഭാര്യ ആനീസ് ഷെഫീൽഡ് ടീച്ചിങ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നെസ്‌ഴാണ്. ജി സി എസ് വിദ്യാർത്ഥിയായ അലെക്സും ആറാം ക്ലാസ് വിദ്യാർത്ഥിയായ അലനും അടങ്ങുന്നതാണ് സിബിയുടെ കുടുംബം .

ഇവർ പ്രോത്സാഹനസമ്മാനമായ സ്വർണ്ണ നാണയങ്ങൾ ലഭിച്ചവർ

1529 ജയീ ജേക്കബ്, 2359 ജിജി സേവ്യർ, 10733 ബോബി ജെയിംസ്, 5403 ജോബി ജോസഫ് , 8796 എ ആബേൽ

4658 റാം ലീഡ്സ് , 7113 ജോയ് , 0966 സ്റ്റാൻലി , 5032 ജോജോ ജോയ് , 2344 ഷിബു ലിവർപൂൾ

യുക്മ നാഷണൽ എക്സിക്യു്ട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറക്കായിരുന്നു, യുക്മ യു ഗ്രാന്റിന്റെ ചുമതല. യു ഗ്രാന്റ് ലോട്ടറിയുടെ 25 ശതമാനം അസ്സോസിയേഷനുകൾക്കും 25 ശതമാനം വിഹിതം റീജിയനുകൾക്കുമായിരുന്നു നൽകിയത്.



Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more