1 GBP = 103.95

ചൈനയെ മറികടന്ന്​ മുംബൈ; കൂടുതൽ ഡോക്​ടർമാരെ ആവശ്യപ്പെട്ട്​ കേരള മുഖ്യമന്ത്രിക്ക്​ ​ഉദ്ധ​വ്​ താ​ക്ക​റെ​യു​ടെ കത്ത്​

ചൈനയെ മറികടന്ന്​ മുംബൈ; കൂടുതൽ ഡോക്​ടർമാരെ ആവശ്യപ്പെട്ട്​ കേരള മുഖ്യമന്ത്രിക്ക്​ ​ഉദ്ധ​വ്​ താ​ക്ക​റെ​യു​ടെ കത്ത്​

മും​ബൈ: കോവിഡ്​ പ്രതിരോധത്തിന്​ ഡോ​ക്​​ട​ർ​മാ​രെ​യും കൂ​ടു​ത​ൽ ന​ഴ്​​സു​മാ​രെ​യും ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​ടെ ക​ത്ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്​ ഡോ. ​സ​ന്തോ​ഷ്​ കു​മാ​റിൻെറ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ മും​ബൈ​യി​ലു​ള്ള സം​ഘ​ത്തി​ലെ ഡോ​ക്​​ട​ർ​മാ​ർ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ക​ത്ത്. 

അ​േ​​ന്ധ​രി​യി​ലെ സെ​വ​ൻ ഹി​ൽ​സ്​ ആ​ശു​പ​ത്രി​യി​ലെ 60 തീ​വ്ര​പ​രി​ച​ര​ണ കി​ട​ക്ക​ക​ളി​ലെ രോ​ഗി​ക​ളെ​യാ​ണ്​ കേ​ര​ള​സം​ഘം ഇ​തു​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന​ത്. ര​ണ്ടു​മാ​സ​ത്തെ അ​വ​ധി​യി​ൽ മും​ബൈ​യി​ലേ​ക്കു​വ​ന്ന ഡോ​ക്​​ട​ർ​മാ​ർ അ​വ​ധി തീ​രും​മു​േ​മ്പ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​ണ്. അ​വ​ധി തീ​രും​മു​മ്പ്​ നാ​ട്ടി​ൽ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി​യും ക​ണ​ക്കാ​ക്കി​യാ​ണ്​ ഇ​വ​രു​ടെ മ​ട​ക്കം. 

40 ഡോ​ക്​​ട​ർ​മാ​രും 35 ന​ഴ്​​സു​മാ​രു​മാ​ണ്​ നേ​ര​േ​ത്ത ന​ഗ​ര​ത്തി​ൽ എ​ത്തി​യ​ത്. വി​വി​ധ ഡോ​ക്​​ട​ർ​മാ​ർ​ക്കു​​പു​റ​മെ തീ​വ്ര​പ​രി​ച​ര​ണ വൈ​ദ​ഗ്​​ധ്യ​മു​ള്ള ന​ഴ്​​സു​മാ​രെ​യും അ​യ​ക്ക​ണ​മെ​ന്നാ​ണ്​ അ​പേ​ക്ഷ. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളും പ​ര​സ്​​പ​രം സ​ഹാ​യി​ക്കു​ന്ന പാ​ര​മ്പ​ര്യ​വും പ്ര​ള​യ​കാ​ല​ത്ത്​ ഡോ​ക്​​ട​ർ​മാ​രെ​യും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലേ​ക്ക​യ​ച്ച​തും ക​ത്തി​ൽ എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. 

ഒ​രാ​ഴ്​​ച​ക്കി​ടെ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​ത്​ 37,196 പേ​ർ​ക്ക്. മ​രി​ച്ച​ത്​ 1,171 പേ​ർ. ഇ​തി​ൽ 8,066 രോ​ഗി​ക​ളും 382 മ​ര​ണ​വും മും​ബൈ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം മും​ബൈ​യി​ലെ 4,938 പേ​ര​ട​ക്കം ഇ​തു​വ​രെ 9,026 പേ​രാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ മ​രി​ച്ച​ത്. 2,11957 പേ​രാ​ണ്​ സ​മ്പ​ർ​ക്ക​രോ​ഗി​ക​ൾ. ഇ​തി​ൽ 85,724 പേ​ർ​ മും​ബൈ​യി​ലാ​ണ്. 

രോ​ഗി​ക​ളു​ടെ​യും മ​രി​ച്ച​വ​രു​ടെ​യും ക​ണ​ക്കി​ൽ മ​ഹാ​രാ​ഷ്​​ട്ര,  ജ​ർ​മ​നി, ദ​ക്ഷി​ണാ​ഫ്രി​ക്ക, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യും മും​ബൈ ചൈ​ന​യെ​യു​മാ​ണ്​ മ​റി​ക​ട​ന്ന​ത്. 4,634 മ​ര​ണ​വും 83,565 രോ​ഗി​ക​ളും എ​ന്ന​താ​ണ്​ ചൈ​ന​യി​ലെ ക​ണ​ക്ക്. മും​ബൈ ന​ഗ​ര​ത്തി​ൽ കോ​വി​ഡ്​​രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും തൊ​ട്ട​ടു​ത്ത താ​ണെ, ക​ല്യാ​ൺ, ഡോ​മ്പി​വ​ലി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more