1 GBP = 103.84
breaking news

യു.ഡി.എഫ് നേതാക്കാളെ പൊലീസ് നിലക്കലില്‍ തടഞ്ഞു

യു.ഡി.എഫ് നേതാക്കാളെ പൊലീസ് നിലക്കലില്‍ തടഞ്ഞു

സന്നിധാനത്തെയും പരിസര പ്രദേശങ്ങളിലെയും നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമലയിലേക്ക് പുറപ്പെട്ട യു.ഡി.എഫ് നേതാക്കളെ നിലക്കലില്‍ പൊലീസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉള്‍പ്പെടെ 9 പേരാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ അഞ്ച് പേരെ മാത്രമെ പ്രവേശിപ്പിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ഈ ആവശ്യത്തെ നേതാക്കള്‍ തള്ളിക്കളയുകയായിരുന്നു. ഇതോടെ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരവധി പ്രവര്‍ത്തകരും ഇവരോടൊപ്പം ഉണ്ടായിരുന്നു. ശരണം വിളികളോടെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെടുന്നത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more