1 GBP = 104.08

ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച പ്രചരണ യോഗം തടഞ്ഞ് പൊലീസ്. പ്രചരണത്തിന് നേതൃത്വം നല്‍കിയ ഡിഎംകെ യുവജന വിഭാഗം അദ്ധ്യക്ഷനും നടനുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് മണിക്കാണ് പ്രചരണയോഗം ആരംഭിച്ചത്. ഉദയനിധി ഉദ്ഘാട പ്രസംഗം പൂര്‍ത്തിയാക്കിതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ഉദയനിധിയുടെ അറസ്റ്റിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more