1 GBP = 103.12

ആഗോളവ്യാപാര സംഘടനാസമ്മേളനത്തിന് യുഎഇ വേദിയാകും

ആഗോളവ്യാപാര സംഘടനാസമ്മേളനത്തിന് യുഎഇ വേദിയാകും

ആഗോള വ്യാപാര വികസന ചർച്ചക്ക്​ യു.എഇ വേദിയാകും. ലോക വ്യാപാര സംഘടനാ സമ്മേളനം അടുത്ത വർഷം യു.എ.ഇയിൽ നടക്കും. ലോക വ്യാപാര സംഘടനയുടെ ഭാഗമായ 164 രാജ്യങ്ങൾ പ​ങ്കെടുക്കുന്ന മന്ത്രിതലയോഗമാണ്​ അടുത്ത വർഷം യു.എ.ഇയിൽ നടക്കുക. ഇത് രണ്ടാം തവണയാണ്​ ഗൾഫ്​ മേഖലയിൽ സമ്മേളനം. അന്താരാഷ്​ട്ര വേദിയാണ്​ യു.എ.ഇയെ തെരഞ്ഞെടുത്തത്​.

യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ ഇതു സംബന്ധിച്ച വിവരം അറിയിച്ചത്​. ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന്​ വേദിയൊരുക്കാൻ യു.എ.ഇക്ക്​ അനുമതി ലഭിച്ചത്​ വലിയ നേട്ടമാണെന്നും പ്രസിഡന്റ്​ വ്യക്​തമാക്കി. ലോക വ്യാപാര സംഘടനയിലെ അംഗരാജ്യങ്ങൾക്കിടയിൽ ക്രിയാത്​മക സംഭാഷണത്തിന്​ വേദിയൊരുക്കാനും അന്താരാഷ്​ട്ര സഹകരണം മെച്ചപ്പെടുത്താനും സമ്മേളനം പാതയൊരുക്കുമെന്നും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അഭിപ്രായപ്പെട്ടു.

അതേസമയം അടുത്ത വർഷം സമ്മേളനത്തിന്​ വേദിയൊരുക്കാൻ യു.എ.ഇക്ക് പുറമെ കാമറൂണും രംഗത്തുണ്ടായിരുന്നു. 2001ൽ ദോഹയിലാണ്​ ലോക വ്യാപാര സംഘടനയുടെ സമ്മേളനം നടന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more