1 GBP =

രാജ്യസഭാ സീറ്റും പ്രണബ് മുഖര്‍ജിയും; നിരാശയിൽ യുകെയിലെ കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും

രാജ്യസഭാ സീറ്റും പ്രണബ് മുഖര്‍ജിയും; നിരാശയിൽ യുകെയിലെ കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും

നേതാക്കളുടെ തീരുമാനങ്ങള്‍ സമ്മാനിച്ച കടുത്ത അപമാന ഭാരത്താല്‍ നിരാശയിലാണ്ട് യുകെയിലെ സൈബര്‍ കോണ്‍ഗ്രസുകാര്‍. ജീവിതത്തില്‍ ഏറ്റവും നിരാശപൂണ്ട ദിവസമാണിന്നലെ എന്നാണ് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസുകാര്‍ അഭിപ്രായപ്പെടുന്നത്.

യുഡിഎഫിന് ലഭിച്ച രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതും മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമാണ് കോണ്‍ഗ്രസിനെ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നവര്‍ക്ക് തിരിച്ചടിയായത്. കുഞ്ഞാലിക്കുട്ടിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും പിന്തുണയോടെയാണ് മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത്. മാണി യുഡിഎഫിനോട് ചെയ്തതില്‍ അമര്‍ഷമുള്ളവരും ഓര്‍മകള്‍ ഉള്ളവരുമാണ് കോണ്‍ഗ്രസിന്റെ സൈബര്‍ അണികള്‍. അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പ്രണബ് മുഖര്‍ജി ഇന്ന് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് പാര്‍ട്ടി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ഒരാള്‍ക്ക് ചിന്തിക്കാന്‍ കൂടി സാധിക്കാത്ത് നിലപാടാണ് മുഖര്‍ജി സ്വീകരിച്ചത്. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ വീരപുത്രന്‍ എന്നുംമറ്റുമാണ് മുഖര്‍ജി പുകഴ്ത്തിയത്. ഇത് വലിയ തോതിലാണ് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് ക്ഷീണമുണ്ടാക്കിയത്.

പാര്‍ട്ടി ഇങ്ങനെപോയാല്‍ നശിക്കുമെന്നും യുവനിര ഉണ്ടാകണമെന്നും ഇനി പാര്‍ട്ടിക്കായി സംസാരിക്കില്ല എന്നും ഇവര്‍ പരിഭവം പറയുന്നു. അണികളുടെ പൊതുവികാരം മനസിലാക്കാന്‍ സാധിക്കുന്ന നേതൃത്വമാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം വരും തീരുമാനങ്ങളിലെങ്കിലും പ്രതിഫലിക്കേണ്ടതാണ്.

ഏതാനും ചില കോൺഗ്രസ് അണികളുടെ കുറിപ്പുകളും ചില കമന്റുകളും താഴെ വായിക്കാം.

RIP ഇന്ത്യൻ നാഷണൽ കോൺഗ്രസ് !
…………………………………………………..

ഞാൻ എങ്ങനെയാണ് കോൺഗ്രസുകാരൻ ആയതെന്നു പലരും ചോദിച്ചപ്പോൾ ഞാൻ പറയാറുണ്ടായിരുന്നു ഞാൻ ജനിച്ചതേ കോൺഗ്രസുകാരൻ ആയി ആണെന്ന്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാൽ ഒരു ആവേശവും വികാരവും ആയിരുന്നു ഇതുവരെ..

പാർട്ടി തകർന്നപ്പോളും, നേതാക്കൾ അഴിമതിയിൽ മുങ്ങിയപ്പോളും ഒരു നല്ല പ്രവർത്തകനായി പാർട്ടിയെ പ്രതിരോധിച്ചു ഇതുവരെ..

നാളെ ഒരു ദിവസം മൂവർണ കൊടി രാജ്യത്താകെ വീണ്ടും ഉയർന്നു പാറി പറക്കുന്നതു സ്വപ്നം കണ്ടിരുന്നു..

എന്നാൽ നെഞ്ചിൽ കൈവെച്ച് പറയട്ടെ..

ഇന്ന്, ഈ ദിവസം, ഈ നിമിഷം മുതൽ
കോൺഗ്രസിനു RIP നേരുന്നു.

കോൺഗ്രസിന്റെ സമുന്നതരായ നേതാക്കന്മാരേ…

ഇനി ഒരിക്കലും ഉയർത്തെഴുന്നേൽക്കുവാൻ സാധ്യമാകാത്ത താഴ്ച്ചയിലേക്ക് ആണ് നിങ്ങൾ പാർട്ടിയെ തള്ളിയിട്ടിരിക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പാലാ കോൺഗ്രസ് നേതാവിന്റെ ആസനത്തിൽ കൊണ്ടു പോയി കെട്ടിയ ബഹുമാന്യനായ ഉമ്മൻചാണ്ടി, രമേഷ് ചെന്നിത്തല, ഹസൻ തുടങ്ങിയ നേതാക്കന്മാർക്ക് ഒരു നടുവിരൽ നമസ്ക്കാരം.

ചോര നീരാക്കി പാർട്ടിക്കു വേണ്ടി പണിയെടുത്ത, പണിയെടുക്കുന്ന പ്രവർത്തകരുടെയും അനുഭാവികളുടെയും മനസ്സ് അറിഞ്ഞ് പ്രവർത്തിക്കാൻ അറിയാത്ത നിങ്ങളാരും നല്ല നേതാക്കൾ അല്ല…

നിങ്ങൾക്ക് അറിയാവുന്ന രാഷ്ട്രീയം കുഞ്ഞാലിക്കുട്ടിക്കും മാണിക്കും പിന്നെ സാമുദായ, മത സംഘടന നേതാക്കൾക്ക് ക്ഷൗരം ചെയ്തുള്ള രാഷ്ട്രീയമാണ്. അവരുടെ കള്ളത്തരങ്ങൾക്കു കൂട്ട് നിന്ന് അതിന്റെ വീതം പറ്റി സ്വന്തം മക്കൾക്കും കുടുംബക്കാർക്കും പെട്ടിയെടുപ്പുകാർക്കും കൂട്ടികൊടുപ്പുകാർക്കും വേണ്ടിയുള്ള രാഷ്ട്രീയം.

സത്യം പറയട്ടെ!!
ആ രാഷ്ട്രീയം നമുക്ക് പറ്റില്ല..

അത് നിങ്ങളെ പോലെ ഉള്ള നപുംസകങ്ങൾക്കേ പറ്റൂ..

നിങ്ങൾ നിങ്ങളുടെ പ്രീണനനയവുമായി തന്നെ മുന്നോട്ടു പോയി മെത്രാച്ചന്റെയും, ബിഷപ്പിന്റെയും, ചങ്ങനാശ്ശേരി പോപ്പിന്റെയും, നടേശൻ മുതലാളിയുടെയും, തങ്ങളുടെയും പിന്നെ മാണി, പിള്ള, കുഞ്ഞിക്കാ, വീരൻ എന്നിവരുടെ തിണ്ണ നിരങ്ങി പാർട്ടിയെ ഉദ്ധരിക്ക്…

ഞങ്ങൾ പാവങ്ങൾ ജോലി ചെയ്ത് കുടുംബം നോക്കട്ടെ.

അങ്ങനെ, ഇന്നത്തോടെ രാഷ്ട്രീയം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയാണ്.

ഇനി കോൺഗ്രസുകാരനല്ല.. പാർട്ടിക്കു വേണ്ടി വാദിക്കില്ല….പ്രവർത്തിക്കില്ല… സംസാരിക്കില്ല.

പക്ഷേ ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ കോട്ടയത്തു നിന്ന് ജനവിധി തേടുന്ന നിയമസഭാ ലോകസഭാ കോൺഗ്രസ് -കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുന്നതായിരിക്കും…

തന്തയ്ക്കു പിറന്ന എല്ലാ നല്ല കോൺഗ്രസുകാരും ഒപ്പം കാണുമെന്ന് പ്രതീക്ഷിക്കുന്നു.

(#സംഘി/കമ്മി നിങ്ങൾക്ക് ഇന്ന് എന്തും പറയാം. കേൾക്കാൻ അർഹനാണ്… ലേലു അല്ലു..ലേലു അല്ലു.. )

 

രാജ്യസഭ നോമിനേഷന്‌ മുൻപ്‌ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം (ഇടത്‌ പിന്തുണയോടെ നേടിയത്‌) രാജിവയ്ക്കാൻ കേരളാ കോൺഗ്രസിനോട്‌ പറയുമോ പോലും. ത്രിതല പഞ്ചായത്തിലെ സ്ഥാനങ്ങൾ സംബന്ധിച്ച തീരുമാനം പിന്നീട്‌ ഉന്നതതല ചർച്ചകൾക്ക്‌ ശേഷമാണ്‌ പരിഹരിക്കുന്നതെങ്കിൽ ഇപ്പോൾ വേണ്ട. മുന്നണിയുടെ ഐക്യവും കെട്ടുറപ്പുമാണല്ലോ ഏറ്റവും വലുത്‌.

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more