1 GBP = 102.92
breaking news

ജി.സി.എസ്.ഇ ഉന്നത വിജയം നേടിയ രണ്ട് കുട്ടികളെ കൂടി പരിചയപ്പെടുത്തുന്നു…

ജി.സി.എസ്.ഇ ഉന്നത വിജയം നേടിയ രണ്ട് കുട്ടികളെ കൂടി പരിചയപ്പെടുത്തുന്നു…

സ്വിൻഡനിൽ നിന്നും സാന്ദ്ര സുരേഷിന് ജി.സി.എസ്.ഇക്ക് അഭിമാന വിജയം…

സ്വിൻഡനിൽ താമസിക്കുന്ന തൃശൂർ മണ്ണുത്തി നെട്ടിശ്ശേരി ചിറപ്പുറത്ത്  സ്വദേശി സുരേഷ് കുമാറിന്റെയുo ചാലക്കുടി പെരുമ്പിള്ളി സന്ധ്യാ സുരേഷിൻെറയും മകളായ സാന്ദ്ര സുരേഷ് ആറ് വിഷയങ്ങളിൽ ഗ്രേഡ് 9 ഉം, രണ്ട് വിഷയങ്ങളിൽ ഗ്രേഡ് 8 ഉം നേടിയാണ് ലോൺ മാനർ സ്കൂളിൽ നിന്നും മികച്ച വിജയം  നേടിയത്. ഭാവിയിൽ മെഡിസിന് പഠിക്കുവാനാണ് ഈ കൊച്ചു മിടുക്കി ഉദ്ദേശിക്കുന്നത്. സ്വിൻഡൻ ന്യൂ കോളേജിലാണ് സാന്ദ്ര എ ലെവലിന് പഠിക്കാനൊരുങ്ങുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ആർദ്ര സുരേഷ് സഹോദരിയാണ്.

 

പൂളിൽ നിന്നും മികച്ച വിജയവുമായി എമി സജി…

ഡോർസെറ്റ്:- പൂളിൽ താമസമാക്കിയിട്ടുള്ള കൊട്ടാരക്കര ചെങ്ങമനാട് തോട്ടത്ത് വില്ലയിൽ സജി മാത്യുവിന്റെയും കൊല്ലം കുണ്ടറ കരുവേലിൽ റീനാ സജിയുടെയും മകളായ എമി സജി ജി.സി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. ഏഴ് വിഷയങ്ങളിൽ ഗ്രേസ് 9 ഉം ,രണ്ട് വിഷയങ്ങളിൽ ഗ്രേഡ് 8 ഉം, ഒരു വിഷയത്തിന് ഗ്രേഡ് 7 ഉം മേടിച്ചാണ് ഉന്നത വിജയം നേടിയത്.പാർക്കൺ സ്റ്റോൺ ഗ്രാമർ സ്കൂളിൽ നിന്നും വിജയിച്ച എമി തുടർന്നും ഇതേ സ്കൂളിൽ എ ലെവലിന് പഠിച്ച് ഭാവിയിൽ മെഡിസിന് പോകുവാനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ മാസം ഇന്ത്യയിൽ ചെന്നൈ, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വലിയ അനുഭവങ്ങൾ നേടിയാണ് എമി എത്തിയിരിക്കുന്നത്.  ഏക സഹോദരൻ എബി സജി ഇയർ 5 ൽ പഠിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more