1 GBP = 103.90

ബോൾട്ടണിൽ നിന്നും ഓസ്ട്രിയയിൽ അവധിക്ക് പോയ കുട്ടികൾ മുങ്ങിമരിച്ചു…

ബോൾട്ടണിൽ നിന്നും ഓസ്ട്രിയയിൽ അവധിക്ക് പോയ കുട്ടികൾ മുങ്ങിമരിച്ചു…
   ബോൾട്ടൺ:- വളരെയധികം ദുഖത്തോടെ ഒരു അപകട വിവരം യു കെ മലയാളികളെ അറിയിക്കുകയാണ്.  ബോൾട്ടണിൽ നിന്നും ഓസ്ട്രിയയിൽ ഹോളിഡേയ്ക്ക് പോയിരുന്ന രണ്ട് കുടുംബങ്ങളിലെ രണ്ട് കുട്ടികൾ വെള്ളത്തിൽ വീണു മരിച്ചതായി ഇവിടെ അറിയിപ്പ് കിട്ടി. ബോൾട്ടണിൽ നിവാസികളായ അനിയൻകുഞ്ഞ് സഖറിയ – സൂസൻ ദമ്പതികളുടെ മകൻ ജോയൽ (19), ഷിബു വർഗ്ഗീസ് – സുബി ദമ്പതികളുടെ മകൻ ജയ്സൻ എന്നിവരാണ്  ബോട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞതെന്ന് അറിയുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് വിയന്നയിൽ വച്ച് അപകടമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് കുടുംബങ്ങളും അവധി ആഘോഷിക്കുവാൻ ഓസ്ട്രിയയിൽ എത്തിയത്.
ഒരാൾ വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാനിറങ്ങിയതാണ് രണ്ടാമത്തെ കുട്ടി. റാന്നി സ്വദേശിയാണ് മരിച്ച ജയ്സന്റെ പിതാവ് ഷിബു. ചെങ്ങന്നൂർ സ്വദേശി അനിയൻകുഞ്ഞിന്റെ മകനാണ് ജോയൽ. സഹോദരിമാരായ ഇവരുടെ അമ്മമാർ തിരുവല്ല സ്വദേശിനികളാണ്.

ഇവരുടെ ബന്ധുവായ സോണിയുടെ വീട്ടിൽ മരണ വിവരമറിഞ്ഞ് ബോൾട്ടണിലെ മലയാളികൾ ഒത്ത് കൂടിയിട്ടുണ്ട്.  സോണിയും, ജോബോയിയും നാളെ  മാഞ്ചസ്റ്ററിൽ നിന്നും രാജു, ബൈജു എന്നിവർ ലണ്ടനിൽ നിന്നും രാവിലെ ഓസ്ട്രിയയിലേക്ക് പോകുന്നുണ്ടെന്നാണ് അറിയുന്നത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച മ്യതദേഹങ്ങൾ വിട്ടുകിട്ടുമെന്നാണ് അറിയുവാൻ കഴിഞ്ഞത്.

മരണമടഞ്ഞ കുട്ടികളുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ നമുക്ക് പ്രാർത്ഥിക്കാം. കുട്ടികളുടെ കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്ക് ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more