1 GBP = 104.00
breaking news

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ രണ്ടു യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി; ദേശമംഗലത്ത് മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ രണ്ടു യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി; ദേശമംഗലത്ത് മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ രണ്ടു യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെങ്ങന്നൂര്‍ നികരുംപുറം പഞ്ചായത്ത് കോളനിയില്‍ വട്ടവിഴത്തില്‍ പാപ്പന്റെ മകന്‍ പി.വി. ബിനു(28), നികരുംപുറം മൈലതറയില്‍ മണിയുടെ മകന്‍ അജീഷ്(28)എന്നിവരെയാണ് കാണാതായത്.

വ്യാഴാഴ്ച വൈകുന്നേരം 3.30 ന് നീര്‍വിളാകം പേരങ്ങാട്ട് കടവിലായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് പോകവേ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ദേശമംഗലം പള്ളത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. കൊറ്റംപത്തൂര്‍ കോളനിയിലാണ് അപകടമുണ്ടായത്. രണ്ടോ മൂന്നോ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹരിനാരായണന്‍, ശിവദാസന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നിരവധിയാളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more