1 GBP = 103.91

ബോട്ടിനടിയിൽ കുടുങ്ങി കൗമാരക്കാരി മരണമടഞ്ഞു; കോൺവാൾ തീരത്ത് ഇന്നലെ പൊലിഞ്ഞത് രണ്ടു ജീവനുകൾ

ബോട്ടിനടിയിൽ കുടുങ്ങി കൗമാരക്കാരി മരണമടഞ്ഞു; കോൺവാൾ തീരത്ത് ഇന്നലെ പൊലിഞ്ഞത് രണ്ടു ജീവനുകൾ

ബാങ്ക് ഹോളിഡേ അവധിയാഘോഷിക്കാൻ കോൺവാൾ ബീച്ചുകളിലെത്തിയ രണ്ടുപേർക്ക് ദാരുണാന്ത്യം. ഡെങ്കി ബോട്ടിൽ കടലിൽ ഇറങ്ങിയ സംഘത്തിലെ കൗമാരക്കാരിയാണ് ബോട്ടിനടിയിൽ കുടുങ്ങി മരണമടഞ്ഞവരിൽ ഒരാളെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് വേഡ്ബ്രിഡ്ജിലെ പോർത്തിലി റോക്കിന് സമീപം പെൺകുട്ടിയും ഒപ്പമെത്തിയ സംഘവും ബോട്ടിൽ കടലിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ബോട്ട് മറിഞ്ഞു.
എയർ ആംബുലൻസും കോസ്റ്റ്ഗാർഡും മൂന്ന് പേരെ രക്ഷപ്പെടുത്തി ട്രെലിസ്‌കെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പെൺകുട്ടി മരിച്ചതായി പിന്നീട് പോലീസ് അറിയിച്ചു. അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, ഉച്ചയ്ക്ക് 2.30 ഓടെ, പാഡ്സ്റ്റോവിലെ ട്രെയാർനൻ ബേയിൽ തിരയിൽപ്പെട്ട ഒരാളെ കടലിൽ നിന്ന് രക്ഷിക്കുകയായിരുന്നു. എന്നാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചതായി പോലീസ് അറിയിച്ചു. ഇയാളെ തിരിച്ചറിയാൻ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ട്രൂറോയിലെ പോർട്ട്‌ടോവാനിൽ അബോധാവസ്ഥയിലായ ഒരാളെ കടലിൽ നിന്ന് സർഫിങ് നടത്തുന്നവർ രക്ഷിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഒരേ സമയം മൂന്നാമത്തെ സംഭവത്തിലേക്ക് തങ്ങളെ വിളിച്ചതായി ഡെവോൺ, കോൺവാൾ പോലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more