1 GBP = 104.18

വിമാനത്താവളത്തിൽ മദ്യം മറിച്ചുവിറ്റ കമ്പനി സി.ഇ.ഒ അറസ്​റ്റിൽ

വിമാനത്താവളത്തിൽ മദ്യം മറിച്ചുവിറ്റ കമ്പനി സി.ഇ.ഒ അറസ്​റ്റിൽ

വ​ള്ള​ക്ക​ട​വ്(​തി​രു​വ​ന​ന്ത​പു​രം): തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​ൽ നി​ന്ന്​ പു​റ​ത്തേ​ക്ക് മ​ദ്യം മ​റി​ച്ചു​വി​റ്റ കേ​സി​ൽ മ​ലേ​ഷ്യ​ൻ ക​മ്പ​നി​യാ​യ പ്ല​സ് മാ​ക്​​സ്​ സി.​ഇ.​ഒ സു​ന്ദ​ർ​വാ​സ​നെ ക​സ്​​റ്റം​സ്​ പ്രി​വ​ൻ​റി​വ് വി​ഭാ​ഗം കൊ​ച്ചി​യി​ൽ അ​റ​സ്​​റ്റ്​ ചെ​യ്തു. ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​​െൻറ ചു​മ​ത​ല പ്ല​സ്​ മാ​ക്​​സി​നാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ പാ​സ്​​പോ​ർ​ട്ട് കോ​പ്പി ​െവ​ച്ച് ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​ൽ​നി​ന്ന്​ മ​ദ്യം വാ​ങ്ങി​യ​താ​യി രേ​ഖ​യു​ണ്ടാ​ക്കി പു​റ​ത്തേ​ക്ക് മ​ദ്യം മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ ആ​റ്​ കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ പാ​സ്പോ​ർ​ട്ട് കോ​പ്പി വ​രെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​ച്ചി​യി​ൽ നി​ന്ന്​ ക​സ്​​റ്റം​സ് പ്രി​വ​ൻ​റി​വ് വി​ഭാ​ഗം ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന്​ ഷോ​പ്പി​​െൻറ ലൈ​സ​ൻ​സ് ഒ​രു മാ​സം മു​മ്പ്​ സ​സ്പെ​ൻ​ഡ്​ ചെ​യ്യു​ക​യും പൂ​ട്ടു​ക​യും ചെ​യ്​​തു. ഇ​തി​നു​പി​റ​കെ​യാ​ണ് ഷോ​പ്പി​​െൻറ സി.​ഇ.​ഒ​യെ ശ​നി​യാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്ത്. സ​മ​ൻ​സ് ന​ൽ​കി കൊ​ച്ചി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പ​ടു​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ഈ ​മാ​സം 14 തീ​യ​തി വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. 2017 സെ​പ്റ്റം​ബ​റി​ലാ​ണ് ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​​െൻറ ചു​മ​ത​ല മ​ലേ​ഷ്യ​ൻ ക​മ്പ​നി​യാ​യ പ്ല​സ് മാ​ക്സ് ഏ​റ്റെ​ടു​ത്ത​ത്. തു​ട​ക്കം മു​ത​ലേ യാ​ത്ര​ക്കാ​രു​മാ​യി ഇ​വ​ർ പ്ര​ശ്​​ന​ത്തി​ലാ​യി​രു​ന്നു. ഷോ​പ്പി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഓ​ഫ​ർ പ്ര​കാ​രം സാ​ധ​നം ന​ൽ​കി​യി​രു​ന്നി​ല്ല.

പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രു​ടെ പാ​സ്പോ​ർ​ട്ടി​ൽ പോ​ലും മ​ദ്യം വാ​ങ്ങു​ന്ന​താ​യി കാ​ണി​ച്ച്​ വി​ദേ​ശ​മ​ദ്യം ര​ഹ​സ്യ​മാ​യി പു​റ​െ​ത്ത​ത്തി​ച്ച് ക​രി​ഞ്ച​ന്ത​ക്കാ​ർ വ​ഴി കൂ​ടി​യ വി​ല​യ്​​ക്ക് വി​ൽ​ക്കു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ് ആ​ക്ഷേ​പം. ദ​ക്ഷി​േ​ണ​ന്ത്യ​യി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഇ​തേ ക​മ്പ​നി​യാ​ണ് ഡ്യൂ​ട്ടി​ഫ്രീ ഷോ​പ് ന​ട​ത്തു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more