1 GBP = 103.12

തിരുവനന്തപുരത്ത് മൂന്ന്​​ ക്രിട്ടിക്കൽ കണ്ടൈൻമെൻറ്​ സോണുകൾ

തിരുവനന്തപുരത്ത് മൂന്ന്​​ ക്രിട്ടിക്കൽ കണ്ടൈൻമെൻറ്​ സോണുകൾ

തിരുവനന്തപുരം: തലസ്ഥാനത്ത്​ ക്രിട്ടിക്കൽ കണ്ടൈൻമ​െൻറ്​ സോണുകൾ. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി എന്നിവയാണ്​ ക്രിട്ടിക്കൽ കണ്ടൈൻമ​െൻറ്​ സോണുകൾ. വള്ളക്കടവ്​, ബീമാപള്ളി, ബീമാപള്ളി ഈസ്​റ്റ്​, വലിയതുറ, മുട്ടത്തറ എന്നിവ ബഫർ സോണിലാണ്​. ഈ ഭാഗങ്ങളിൽ ബാങ്കിങ്​ അനുബന്ധ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല. 

മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ വീടിനു പുറത്തിറങ്ങരുത്​. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന്​ തീര രക്ഷാസേനയും തീരദേശ പൊലീസും ഉറപ്പാക്കണം.

തീരപ്രദേശമായ പൂന്ത​ുറയിലെ കോവിഡ്​ വ്യാപനം വലിയ ആശങ്കയാണ്​ ഉയർത്തുന്നത്​. കോവിഡ്​ രോഗിയിൽനിന്ന്​ നിരവധി പേർക്ക്​ രോഗം പകർന്നതോടെ പ്രദേശത്ത്​ കർശന നിയന്ത്രണമാണ്​ ഏർപ്പെടുത്തിയത്​. ട്രിപ്പിൾ ലോക്​ഡൗൺ നടപ്പാക്കുന്നതിൻെറ ഭാഗമായി പൊലീസ്​ കമാൻ​ഡോകളെ രംഗത്തിറക്കിയിട്ടുണ്ട്​. 

കോവിഡ്​ രോഗിയുടെ സമ്പർക്കപട്ടികയിൽ മുന്നൂറിലേറെ പേർ ഉൾപ്പെട്ടതോടെയാണ്​ കർശന നിയന്ത്രണത്തിലേക്ക്​ പോയത്​. അതിർത്തികൾ അടച്ചിട്ടു. പൂന്തുറയിലേക്ക്​ ആളുകൾ എത്തുന്നതും അവിടെനിന്ന്​ പുറത്തുപോകുന്നതും കർശനമായി തടയുന്നുണ്ട്​. കടൽമാർഗം എത്തുന്നത്​ തടയാൻ തീരദേശ പൊലീസിന്​ നിർദേശമുണ്ട്​.

അതേസമയം, സംസ്ഥാനത്ത്​ സമ്പർക്കത്തിലൂടെയുള്ള കോവിഡ്​ രോഗികൾ വ്യാപിക്കുന്നതും ആശങ്ക സൃഷ്​ടിക്കുന്നുണ്ട്​. എട്ട്​ ദിവസത്തിനിടെ 302 പേർക്കാണ്​ കോവിഡ ബാധ സ്ഥിരീകരിച്ചത്​. ബുധനാഴ്​ച മാത്രം ആരോഗ്യപ്രവർത്തകർ, സൈനികർ, അർദ്ധ സൈനികർ എന്നിവരുൾപ്പെടെ 14 പേർക്കാണ്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്​. സമ്പര്‍ക്കത്തിലൂടെ രോഗബാധ വർധിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാനിന്​ രൂപം കൊടുത്തിട്ടുണ്ട്​. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more