1 GBP = 104.04
breaking news

തര്‍ക്കം മാറ്റി വെച്ച് തുര്‍ക്കി, ഇസ്രായേലിലേക്ക് പുതിയ അംബാസിഡറെ നിയമിച്ചു; കാരണം ബൈഡനെന്ന് സൂചന

തര്‍ക്കം മാറ്റി വെച്ച് തുര്‍ക്കി, ഇസ്രായേലിലേക്ക് പുതിയ അംബാസിഡറെ നിയമിച്ചു; കാരണം ബൈഡനെന്ന് സൂചന

രണ്ടു വര്‍ഷത്തിനു ശേഷം തുര്‍ക്കിയില്‍ പുതിയ ഇസ്രായേലിലേക്ക് പുതിയ തുര്‍ക്കി അംബാസിഡറെ നിയമിച്ച് തുര്‍ക്കി സര്‍ക്കാര്‍. 2018 ല്‍ ഇസ്രായേലിലെ തുര്‍ക്കി എംബസി പ്രതിനിധിയെ തിരിച്ചു വിളിച്ചശേഷം ആദ്യമായാണ് പുതിയ അംബാസിഡറെ നിയമിക്കുന്നത്. ഗാസ മുനമ്പില്‍ പാലസ്തീന്‍ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സൈനികാക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു തുര്‍ക്കി സര്‍ക്കാര്‍ അന്ന് ഇസ്രായേലിലെ തങ്ങളുടെ പ്രതിനിധിയെ തിരിച്ചു വിളിച്ചത്. തുടര്‍ന്നിങ്ങോട്ട് പല തവണ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ പരസ്പരം ഇടഞ്ഞിട്ടുമുണ്ട്. അടുത്തിടെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങളെയും എര്‍ദൊഗാന്‍ വിമര്‍ശിച്ചിരുന്നു.

ഈ തര്‍ക്കം നിലനില്‍ക്കെയാണ് ഇസ്രായേലിലേക്ക് പുതിയ അംബാസിഡറെ തുര്‍ക്കി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത് എന്നാണ് കൗതുകമുണര്‍ത്തുന്നത്. തര്‍ക്കം നിലനില്‍ക്കെ എന്തിനാണ് ഇസ്രായേലിലേക്ക് പുതിയ അംബാസിഡറെ തുര്‍ക്കി നിയമിച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായ പ്രകാരം പുതിയ അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേറുന്നത് മുന്നില്‍ കണ്ടാണ് എര്‍ദൊഗാന്‍ ഈ നീക്കം നടത്തുന്നത്.

ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദം എര്‍ദൊഗാന് ബൈഡനുമായില്ല. പുതിയ അമേരിക്കന്‍ പ്രസിഡന്റുമായി സഹകരണം സാധ്യമാവാന്‍ വേണ്ടിയാണ് ഇസ്രായേലിലേക്ക് എംബസി പ്രതിനിധിയെ നിയമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കി നീക്കത്തോട് ഇസ്രായേല്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more