1 GBP = 103.84
breaking news

ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെ, കെറ്ററിംങ്ങില്‍ നടത്തിയ ഓണാഘോഷം ഉല്‍സവമായി…

ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെ, കെറ്ററിംങ്ങില്‍ നടത്തിയ ഓണാഘോഷം ഉല്‍സവമായി…

ചുരുങ്ങിയ നാളുകൊണ്ടുതന്നെ യുക്കെ മലയാളികള്‍ക്കിടയില്‍ തനത് സ്ഥാനം നേടിയ ട്യൂണ്‍ ഓഫ് ആര്‍ട്സ് യുകെ ഇക്കൊല്ലത്തെ ഓണാഘോഷം വളരെ ഉല്‍സാഹത്തോടും സന്തോഷത്തോടും കൂടി ആഘോഷിച്ചു. ഓണത്തിന്റെ നാടന്‍ ഓര്‍മ്മകള്‍ പങ്കു വെച്ചും ഓണക്കളികളും വളളംകളികളുമായി നടത്തിയ പരിപാടികള്‍ ആബാല വൃദ്ധം ജനങ്ങള്‍ക്കും ഓണപ്പുലരിയുടെ പൊലിമ സമ്മാനിച്ചു കൊണ്ട് കൊഴുപ്പേകി.
unnamed-5
ബിര്‍മ്മിങ്ഹാമിലെ വളര്‍ന്നുവരുന്ന കൊച്ചു ഗായിക അലീന സെബാസ്റ്റിന്‍ പാടിയ പ്രാര്‍ത്ഥനാ ഗാനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. യുകെയിലെ അറിയപ്പെടുന്ന ഗായകനായ നോര്‍ത്താംപ്റ്റനിലെ ഡോക്ടര്‍ വിബിന്റെ പ്രിയ മാതാവും, തിരുവനന്തപുരം വിമന്‍സ്സ് കോളേജ്ജിലെ റിട്ടയേഡ് പ്രിന്‍സിപ്പാള്‍ പത്മാവതി ടീച്ചര്‍, ഭദ്ര ദീപം കൊളുത്തി പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. കേരള തനിമ ചോര്‍ന്ന് പോകാതെ ചെണ്ടമേളങ്ങളോടെ മാവേലിയെ എതിരേറ്റു.
unnamed-6
ആട്ടവും പാട്ടുകളും സമന്വയിപ്പിച്ച് കൊണ്ടുള്ള പരിപാടികള്‍, ഫാഷന്‍ ഷോ, കുട്ടികളുടെ വള്ളം കളി സ്‌കിറ്റ് തുടങ്ങി അനവധി കലാപരിപാടികള്‍ ഉണ്ടായിരുന്നു. കെറ്ററിങ്ങിലെ സ്പൈസി നെറ്റിന്റെ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങള്‍ക്ക് പൂര്‍ണ്ണത നല്കി.
unnamed-7
ജോയ് ആലൂക്കാസ് സ്പോണ്‍സര്‍ ചെയ്ത നിരവധി സമ്മാനങ്ങള്‍ തദവസരത്തില്‍ നല്‍കുകയുണ്ടായി. കവന്‍ട്രിയില്‍ നിന്നും പഠനം കഴിഞ്ഞു തിരിച്ച് നാട്ടിലേക്കു പോകുന്ന ജെയേഷ് & രമ്യ എന്നിവര്‍ക്ക് യാത്രയയപ്പും ആഘോഷവേളയില്‍ നല്കി. നല്ലൊരു ഗായികയായ രമ്യ ട്യൂണ്‍ ഓഫ് ആര്‍ട്സ് യുകെയുടെ അംഗമായിരുന്നു. ട്യൂണ്‍ ഓഫ് ആര്‍ട്സ് യുകെയ്ക്കു വേണ്ടി സുധീഷ് വാസുദേവന്‍ മെമന്റോ നല്കി.
unnamed-8
ട്യൂണ്‍ ഓഫ് ആര്‍ട്സ് യുകെയുടെ അടുത്ത പരിപാടിയായി 2017 മാര്‍ച്ചില്‍, ചാരിറ്റി സംഗീത നൃത്ത ശില്‍പ്പം നടത്തുവാന്‍ തീരുമാനമായി.
2016 ഓണാഘോഷം ഹൈലൈറ്റ് താഴെ കാണുന്ന ലിങ്കില്‍ കാണാം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more