1 GBP = 103.25
breaking news

മലയാളികളുൾപ്പെടെയുള്ളവർ കാത്തിരിക്കുന്ന തീരുമാനം നാളെ തെരേസാ മേയിൽ നിന്നുണ്ടാകുമോ? യൂണിവേഴ്‌സിറ്റി ഫീസിൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ

മലയാളികളുൾപ്പെടെയുള്ളവർ കാത്തിരിക്കുന്ന തീരുമാനം നാളെ തെരേസാ മേയിൽ നിന്നുണ്ടാകുമോ? യൂണിവേഴ്‌സിറ്റി ഫീസിൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: മലയാളികളുൾപ്പെടെയുള്ളവർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് യൂണിവേഴ്‌സിറ്റി റ്റ്യുഷൻ ഫീസിൽ സർക്കാരിന്റെ ഇടപെടൽ. തിരഞ്ഞെടുപ്പിന് മുൻപ് ലേബർ നേതാവ് ജെറമി കോർബിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു, യൂണിവേഴ്‌സിറ്റി റ്റ്യുഷൻ ഫീസുകൾ നിറുത്തലാക്കുമെന്ന്. അദ്ദേഹത്തിന്റെ ആ ഒരൊറ്റ ജനപ്രിയ പ്രഖ്യാപനം ഒരു ഘട്ടത്തിൽ ലേബർ സർക്കാർ അധികാരത്തിലെത്തുമെന്ന തോന്നൽ വരെ ജനങ്ങളുടെയിടയിൽ സൃഷ്ടിച്ചിരുന്നു. അധികാരത്തിൽ കൺസർവേറ്റിവുകൾ വീണ്ടുമെത്തിയെങ്കിലും ഭൂരിപക്ഷം കിട്ടിയത് നാമമാത്രമായിരുന്നു. തിരഞ്ഞെടുപ്പ് കാലയളവിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു യൂണിവേഴ്‌സിറ്റി റ്റ്യുഷൻ ഫീസ്.

തെരേസാ മേയ് അധികാരത്തിലെത്തിയെങ്കിലും വിദ്യാര്തഥികളെ കൂടെ നിറുത്താൻ റ്റ്യുഷൻ ഫീസിൽ പുനർവിചിന്തനം നടത്തുമെന്ന് വിദ്യാര്തഥികൾക്ക് ഉറപ്പ് നല്കിയിരുന്നു. റ്റ്യുഷൻ ഫീസ് മരവിപ്പിക്കാൻ കഴിയില്ലെങ്കിലും ഫീസ് കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മേയ് ഉറപ്പ് നൽകിയിരുന്നു. ഒരു വർഷം വിദ്യാർ്‌തഥികൾ ഫീസിനത്തിൽ നൽകേണ്ടി വരുന്ന 9250 പൗണ്ട് 6.000 പൗണ്ട് ആക്കി കുറച്ചെക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത്രയും തുക കുറക്കുന്നത് യൂണിവേഴ്സിറ്റികൾക്ക് ഒരു വർഷം മൂന്ന് ബില്യൺ പൗണ്ടിന്റെ കുറവുണ്ടാകുമെന്ന് രേഖപ്പെടുത്തുന്നു. റ്റ്യുഷൻ ഫീസിൽ കുറവ് വരുത്തുകയാണെങ്കിൽ മെഡിസിൻ, എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്‌സുകൾക്ക് നൽകി വരുന്ന സബ്‌സിഡി മാറ്റുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

മേയുടെ പ്രഖ്യാപനത്തിന് മുൻപ് യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് യൂണിയൻ പ്രതിനിധികളെയും ചർച്ചകൾക്ക് ക്ഷണിച്ചിട്ടുണ്ട്. പാവപ്പെട്ട വിദ്യാര്തഥികൾക്ക് നൽകി വരുന്ന മെയിന്റൻസ് ഗ്രാന്റ് ആകും പ്രധാനമായും ചർച്ചാ വിഷയമാകുക. ഈയിടെ നടത്തിയ പഠനങ്ങളിൽ പഠനത്തിന് ശേഷം കടക്കെണിയിലാകുന്ന വിദ്യാര്തഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തുന്നതെന്ന് യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു. പഠനം കഴിഞ്ഞിറങ്ങുന്ന ഒരു ശരാശരി വിദ്യാര്തഥിയുടെ കടം £46,000 നും £57,000 നും ഇടയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more