1 GBP =
breaking news

സംഘ കാല സ്മൃതി ഉയര്‍ത്തി യുക്മ വടം വലി മത്സരം ജൂണ്‍ 24 ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍

സംഘ കാല സ്മൃതി ഉയര്‍ത്തി യുക്മ വടം വലി മത്സരം ജൂണ്‍ 24 ശനിയാഴ്ച  ബിര്‍മിംഗ്ഹാമില്‍

ജയകുമാര്‍ നായര്‍ (ദേശീയ കായികമേള കോഓര്‍ഡിനേറ്റര്‍)

2017 ജൂണ്‍ 24 ന് ബിര്‍മിംഗ്ഹാമില്‍ സര്‍ട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്‍ഡറില്‍ നടക്കുന്ന യുക്മ ദേശീയ കായികമേളയിലെ ഏറ്റവും ജനപ്രിയ മത്സര ഇനം വടം വലി മത്സരമാണ്. ഭാരതത്തിലെ പ്രാചിന കായിക വിനോദ ങ്ങളിലൊന്നായിരുന്നു വടംവലി. ഒഴിവുസമയങ്ങളില്‍ പടയാളികള്‍ക്കിടയിലും, ആഘോഷ വേളകളില്‍ ഗ്രാമങ്ങളിലും ഒക്കെ ചേരി തിരിഞ്ഞുള്ള വടംവലിപതിവായിരുന്നു.അന്താരാഷ്ട്ര മത്സരങ്ങളില്‍ പോലും പങ്കെടുക്കുന്ന പല മലയാളി വടംവലി സംഘങ്ങളും യുകെയിലുണ്ട്.

വടം വലി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ആവേശത്തിലാണ് യുക്മ അംഗ സംഘടനകള്‍. ടീം തിരിഞ്ഞുള്ള പരിശിലനം വിവിധ അസോസിയേഷന്‍ നുകളില്‍ ആരംഭിച്ചു കഴിഞ്ഞു. കയര്‍ കെട്ടി വലിച്ചും രണ്ടു ടീം ആയി തിരിഞ്ഞുവലിച്ചും, തനതു നാടന്‍ രീതില്‍ തന്നെയുള്ള പരിശിലനമാണ് പുരോഗമിക്കുന്നത്. മത്സരത്തിന് ഏഴു പേര്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കുക. ഒപ്പം രണ്ടു പകരക്കാരുടെയും പേര് നല്‍കാം. 620kg ആണ് പരമാവധി തുക്കം. എല്ലാ മല്‍സരാര്‍ഥി കളും ഷൂസ് ധരിക്കേണ്ടതാണ്. വടം വലി മത്സരം നടക്കുമ്പോള്‍ ുെspikes – Foot ball trainers തുടങ്ങിയവ പാടുള്ളതല്ല. അപകട സുരക്ഷ മത്സരാര്‍ഥികളുടെ ചുമതലയാണ്. പതിനാറു വയസില്‍ താഴെ യുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്.

ടീം ഒന്നിന് ഇരുപത്തഞ്ചു പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്ആയി നല്‍കേണ്ടത്. വിജയികള്‍ക്ക് സമ്മാന തുകയും ഉണ്ടായിരിക്കുന്നതാണ്. സമ്മാന തുക പിന്നീട് അറിയിക്കും. രാവിലെ പത്തു മണിക്ക് രജിസ്‌ട്രെഷന്‍ ആരംഭിക്കും. ഉത്ഘാടനം മാര്‍ച്ച്പാസ്‌റ് എന്നിവയ്ക്ക് ശേഷം കായിക മത്സരങ്ങള്‍ ആരംഭിക്കും, മത്സരാര്‍ഥികള്‍ വയസു തെളിയിക്കുന്ന രേഖകള്‍ ഒപ്പം കരുതേണ്ടതാണ്. റീജണല്‍ തലത്തിലോ , അസോസിയേഷന്‍ തലത്തില്ലോ, വക്തി ഗതമായൊ രജിസ്‌ട്രെഷന്‍ ഫീസ് നള്‍കാവുന്നതാണ് വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്ന് പൗണ്ട് ആണ് രജിസ്‌ട്രേഷന്‍ ഫീസ് .

യുക്മ യിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ കമ്മിറ്റി അഭ്യര്‍ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ കായികമേള കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ് (ജയകുമാര്‍ നായര്‍ 07403223066).

വേദിയുടെ വിലാസം

WYNDLEY LEISURE CENTRE

SUTTON COLDFIELD

BIRMINGHAM

B73 6E

യുക്മ ദേശീയ കായികമേള ജൂണ്‍ 24 ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍ – ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്…

Post Your Comments Here ( Click here for malayalam )

Press Esc to close
show more