1 GBP =
breaking news

കൊമ്പന്മാര്‍ കൊമ്പു കുലുക്കിയപ്പോള്‍ വമ്പന്മാരും കടപുഴകി; യുക്മ ദേശീയ വടവലി മത്സരത്തില്‍ ടസ്‌കേര്‍ഴ്‌സ് ചാമ്പ്യന്മാര്‍

കൊമ്പന്മാര്‍ കൊമ്പു കുലുക്കിയപ്പോള്‍ വമ്പന്മാരും കടപുഴകി; യുക്മ ദേശീയ വടവലി മത്സരത്തില്‍ ടസ്‌കേര്‍ഴ്‌സ് ചാമ്പ്യന്മാര്‍

ജയകുമാര്‍ നായര്‍, യുക്മ ദേശീയ കായികമേള കോര്‍ഡിനേറ്റര്‍

ടസ്‌കേഴ്‌സിനെന്താ കൊമ്പുണ്ടോ? എന്നാരെങ്കിലും ചോദിച്ചാല്‍ ഉണ്ടെന്ന് വേണം കരുതാന്‍. യുക്മ ദേശീയ കായികമേളയോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തില്‍ ടണ്‍ബ്രിഡ്ജ് ടസ്‌കേഴ്‌സ് കൊമ്പു കുലുക്കി തന്നെയാണ് മത്സരത്തിനെത്തിയത്. 2017 ജൂണ്‍ 24 ന് ബിര്‍മിംഗ്ഹാമില്‍ സര്‍ട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്‍ഡറില്‍ നടന്ന യുക്മ ദേശീയ കായികമേളയിലെ ഏറ്റവും ജനപ്രിയ മത്സര ഇനം വടം വലി മത്സരമായിരുന്നു. യുകെയിലെ അറിയപ്പെടുന്ന പ്രമുഖ ടീമുകളാണ് മത്സരത്തിന് തയ്യാറായെത്തിയത്.

ടണ്‍ബ്രിഡ്ജ് വെല്‍സില്‍ നിന്നുള്ള ടസ്‌കേഴ്‌സും, അച്ചായന്‍സും, വില്‍റ്റ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്റെ സെവന്‍ സ്റ്റാഴ്‌സും, കേരളാക്‌ളബ് നനീട്ടന്റെ പടക്കുതിരകളും കവന്‍ട്രി കേരളാ കമ്യൂണിറ്റി ടീമും ഉള്‍പ്പെടെയുള്ള ടീമുകള്‍ വീറും വാശിയോടെയുമാണ് മത്സരത്തിനിറങ്ങിയത്.
വടം വലി പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തിയ മത്സരം നിയന്ത്രിച്ചത് വൂസ്റ്റര്‍ തെമ്മാടിയുടെ പ്രധാനി സാജു വൂസ്റ്റര്‍ ആയിരുന്നു . ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ മത്സരത്തിനുള്ള എല്ലാ സംഘങ്ങളും എത്തിച്ചേര്‍ന്നു. രജിസ്‌ട്രേഷനും സംഘ അംഗങ്ങളുടെ തൂക്കം രേഖപ്പെടുത്തുന്നതും മറ്റുമായാ നടപടിക്രമങ്ങള്‍ക്ക് ശേഷം നാലരയോടെ മത്സരം ആരംഭിച്ചു.

അഞ്ചു ടീമുകളായിരുന്നു മത്സരത്തിന് തയ്യാറായി രംഗത്തെത്തിയത് , അതിനാല്‍ ലീഗ് അടിസ്ഥാനത്തില്‍ മത്സരം ആരംഭിക്കേണ്ടിവന്നു . കാണികള്‍ ഹര്‍ഷാരവത്തോടെയും ആര്‍പ്പുവിളിച്ചും കളിക്കാരെ പ്രോസാഹിപ്പിച്ചു. മികച്ച ടീമുകള്‍ തികഞ്ഞ പ്രൊഫഷണലിസത്തോടെ മത്സരരംഗത്തിറങ്ങിയത് ഏറെ ആവേശത്തോടെയാണ് കാണികള്‍ വീക്ഷിച്ചത്.

കായികപ്രേമി കളുടെ ആവേശം കൊടുമുടിയിലെത്തിച് ടണ്‍ബ്രിഡ്ജ് ടസ്‌കേഴ്‌സ് വിജയികളായപ്പോള്‍, കോവന്‍ട്രി കേരളാ കമ്യൂണിറ്റിയുടെ ചുണക്കുട്ടികള്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് ശ്രീ തോമസ് പുന്നമൂട് എവറോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും യുക്മ കപ്പും ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് മെഡലും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു . വരും വര്‍ഷങ്ങളിലെ മത്സരത്തിന് കൂടുതല്‍ സമ്മാനങ്ങളും അനുബന്ധ ഘടകങ്ങളും വാഗ്ദാനം ചെയ്ത് കാണിളും മുന്നോട്ട് വന്നത് സംഘാടകരെയും അത്ഭുതപ്പെടുത്തി. യുക്മ നാഷണല്‍ എക്‌സിക്യു്ട്ടീവ് അംഗം ശ്രീ സുരേഷ് കുമാര്‍, യുക്മ ടുറിസം ക്ലെബ്ബ് വൈസ് ചെയര്‍മാന്‍ ശ്രീ ടിറ്റോ തോമസ്, ശ്രീ സാജു അബ്രഹാം വൂസ്റ്റര്‍ തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

ബെറ്റര്‍ ഫ്രെയിംസ് ഒരുക്കിയ യുക്മ ദേശീയ വടംവലി മത്സരങ്ങളുടെ മനോഹര ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more