1 GBP = 103.12

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ദിനകരപക്ഷം; എം എല്‍ എ മാരെ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്ക് മാറ്റി; അവിശ്വാസ പ്രമേയം കൊണ്ട് വരണമെന്ന് സ്റ്റാലിന്‍

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ദിനകരപക്ഷം; എം എല്‍ എ മാരെ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്ക് മാറ്റി; അവിശ്വാസ പ്രമേയം കൊണ്ട് വരണമെന്ന് സ്റ്റാലിന്‍

ആറു മാസത്തിലധികം വിഘടിച്ചു നിന്നശേഷം എടപ്പാടി കെ പളനിസ്വാമി പക്ഷവും ഒ പനീര്‍ശെല്‍വം പക്ഷവും ലയിച്ചുവെങ്കിലും അണ്ണാ ഡിഎംകെയില്‍ സാഹചര്യം മാറിമറിഞ്ഞു. ടിടിവി ദിനകരനൊപ്പമുള്ള 19എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയതോടെയാണ് തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിഞ്ഞത്.

അണ്ണാഡിഎംകെയില്‍ നിന്ന് 19 എംഎല്‍എമാരെ ദിനകരന്‍ അടര്‍ത്തിമാറ്റിയതോടെ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഒപ്പമുള്ള 16 എംഎല്‍എമാരെ ദിനകരന്‍ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്ക് മാറ്റി. വിശ്വസ്തരായ മൂന്നു എംഎല്‍എമാര്‍ ചെന്നൈയില്‍ തന്നെ തുടരുകയുമാണ്.

ഇന്ന് രാജ്ഭവനില്‍ എത്തിയാണ് ദിനകരനൊപ്പമുള്ള എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടത്. മുഖ്യമന്ത്രിയിലുള്ള വിശ്വാസം തകര്‍ന്നെന്നും എംഎല്‍എമാര്‍ ഗവര്‍ണറെ അറിയിച്ചു. എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനാല്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നും നിയമസഭ ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി 19എംഎല്‍എമാര്‍ രേഖാമൂലം അറിയിച്ചതോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചേക്കും. മന്നാര്‍ഗുഡി സംഘമാണ് സര്‍ക്കാരിനെ വീഴ്ത്തി പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമത്തിന് പിന്നില്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more