1 GBP = 103.12

ഇന്ത്യക്കും ചൈനക്കുമുള്ള ഇളവുകള്‍ നിര്‍ത്തുമെന്ന് ട്രംപ്

ഇന്ത്യക്കും ചൈനക്കുമുള്ള ഇളവുകള്‍ നിര്‍ത്തുമെന്ന് ട്രംപ്

ഇന്ത്യക്കും ചൈനക്കുമുള്ള ഇളവുകള്‍ നിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക വികസ്വര രാജ്യമാണെന്നും ഇനിയും വളരേണ്ടതുണ്ടെന്നും ആ സാഹചര്യത്തില്‍ നല്‍കി വരുന്ന ഇളവുകള്‍ അവസാനിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

വടക്കന്‍ ഡക്കോട്ടയില്‍ നടക്കുന്ന ഒരു ധനസമാഹരണ ചടങ്ങിലാണ് ഇന്ത്യക്കും ചൈനക്കുമുള്ള ഇളവുകള്‍ നിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. അമേരിക്ക ഒരു വികസ്വര രാജ്യമാണെന്നും മറ്റേത് രാജ്യത്തേക്കാള്‍ വേഗത്തില്‍ വളരേണ്ടതുണ്ടെന്നും അതിനാലാണ് ഇന്ത്യയും ചൈനയും പോലുള്ള സാന്പത്തിക ശക്തികള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് അവസാനിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു. സാമ്പത്തികമായി വളര്‍ന്നു വരുന്നവ എന്ന ഗണത്തില്‍പ്പെട്ട, പുരോഗതി കൈവരിക്കാത്ത രാജ്യങ്ങളുണ്ട്. ആ രാജ്യങ്ങളുടെയെല്ലാം വളര്‍ച്ചക്ക് തീരുമാനം ഉചിതമായിരിക്കും. ഇന്ത്യയും ചൈനയുമെല്ലാം വികസ്വര രാജ്യങ്ങളായാണ് അവകാശപ്പെടുന്നത്. ആ പട്ടികയില്‍ ആയത് കൊണ്ടുതന്നെ ചൈനയും ഇന്ത്യയും ഇളവുകള്‍ നേടിയെടുക്കുന്നു. ഈ സാഹചര്യം ഇനി അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ചൈനയെ സാമ്പത്തികമായി വന്‍ ശക്തിയായി വളരാന്‍ അനുവദിച്ചത് ലോക വ്യാപാര സംഘടനയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയില്‍ നിന്നും 500 ബില്ല്യണ്‍ ഡോളര്‍ കൈപ്പറ്റി പുനര്‍ നിര്‍മ്മാണം നടത്തുന്നത് ശരിയല്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിനോട് നേരിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more