1 GBP =
breaking news

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​നു ത​യാ​റെ​ടു​ക്കാൻ റ​ഷ്യ​ക്ക്​ ട്രം​പി​െൻറ മു​ന്ന​റി​യി​പ്പ്​

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​നു ത​യാ​റെ​ടു​ക്കാൻ റ​ഷ്യ​ക്ക്​ ട്രം​പി​െൻറ മു​ന്ന​റി​യി​പ്പ്​

വാ​ഷി​ങ്​​ട​ൺ: സി​റി​യ​യി​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന്​ ത​യാ​റെ​ടു​ക്കാ​ൻ ആ​ഹ്വാ​ന​വു​മാ​യി റ​ഷ്യ​ക്ക്​ മ​റു​പ​ടി​യു​മാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ‘ഏ​തു​ത​ര​ത്തി​ലു​ള്ള മി​സൈ​ലു​ക​ളും വെ​ടി​വെ​ച്ചി​ടു​മെ​ന്നാ​ണ്​ റ​ഷ്യ അ​റി​യി​ച്ച​ത്. ത​ടു​ക്കാ​ൻ ത​യാ​റെ​ടു​ത്തു കൊ​ള്ളൂ. അ​വ ഉ​ട​ൻ എ​ത്തും. സ്വ​ന്തം ജ​ന​ത​യെ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ച്​ കൊ​ന്നൊ​ടു​ക്കു​ന്ന​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന മൃ​ഗ​ങ്ങ​ളോട്​ കൂട്ടുകൂടരു​ത് നി​ങ്ങ​​ൾ’ -ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​തു. രാ​സാ​യു​ധാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ സി​റി​യ കൂ​ടു​ത​ൽ അ​സ്​​ഥി​ര​ത​യി​ലേ​ക്ക്​ നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സി​റി​യ​യി​ലെ സൈ​നി​ക ഏ​റ്റു​മു​ട്ട​ൽ ത​ട​യു​ന്ന​തി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും യു​ദ്ധ​സ​മാ​ന ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. സൈ​നി​ക ന​ട​പ​ടി സി​റി​യ​യെ കൂ​ടു​ത​ൽ അ​സ്​​ഥി​ര​മാ​ക്കു​മെ​ന്ന്​ റ​ഷ്യ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. അ​തി​നു​ മ​റു​പ​ടി​യാ​യാ​ണ്​ ട്രം​പി​​​െൻറ ട്വീ​റ്റ്. റ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധം ശീ​ത​കാ​ല​യു​ദ്ധ​ത്തേ​ക്കാ​ൾ മോ​ശ​മാ​യെ​ന്ന്​ ട്രം​പ്​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ്​​താ​വി​ച്ചി​രു​ന്നു. രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി സി​റി​യ​യി​ൽ സൈ​നി​ക​നീ​ക്കം ന​ട​ത്താ​നു​ള്ള യു.​എ​സ്​ തീ​രു​മാ​നം ബാ​ലി​ശ​മാ​ണെ​ന്ന്​ റ​ഷ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ത്ത​രം നീ​ക്ക​ങ്ങ​ൾ ചെ​റു​ത്തു​തോ​ൽ​പി​ക്കും. യു.​എ​സി​​​െൻറ ഏ​തു​ത​രം മി​സൈ​ലു​ക​ളും വെ​ടി​വെ​ച്ചി​ടു​മെ​ന്ന്​ ല​ബ​നാ​നി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ അ​ല​ക്​​സാ​ണ്ട​ർ സ​സൈ​പ്​​കി​ൻ വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്യ​ൻ യൂ​നി​യ​​​െൻറ​യും ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​ണ്ട്​ യു.​എ​സി​ന്.അ​തി​നി​ടെ, സി​റി​യ​യി​ൽ അ​ടു​ത്ത 72 മ​ണി​ക്കൂ​റി​ന​കം വ്യോ​മാ​ക്ര​മ​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​നു മു​ക​ളി​ലൂ​ടെ വി​മാ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ​ഗ​താ​ഗ​ത ഏ​ജ​ൻ​സി​യാ​യ യൂ​റോ ക​ൺ​​ട്രോ​ൾ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സി​റി​യ​യി​ൽ യു.​എ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക്​ ത​യാ​റെ​ടു​പ്പ്​ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഏ​ജ​ൻ​സി​യു​ടെ നി​ർ​ദേ​ശം.
മി​സൈ​ലാ​​ക്ര​മ​ണം എ​വി​ടെ​യാ​വും എ​ന്ന​തി​നെ​ക്കു​റി​ച്ച്​ ഏ​ജ​ൻ​സി വി​വ​രം ന​ൽ​കി​യി​ല്ല. യു.​എ​സ്, ബ്രി​ട്ട​ൻ, ​ഫ്രാ​ൻ​സ്, ജ​ർ​മ​നി രാ​ജ്യ​ങ്ങ​ളും സി​റി​യ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ലൂ​ടെ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ നേ​ര​േ​ത്ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more