1 GBP =
breaking news

ട്രംപിനെതിരെ പ്രതിഷേധം; ലണ്ടൻ തെരുവുകളിൽ അണിനിരന്നത് ഒരു ലക്ഷത്തിലധികം ജനങ്ങൾ

ട്രംപിനെതിരെ പ്രതിഷേധം; ലണ്ടൻ തെരുവുകളിൽ അണിനിരന്നത് ഒരു ലക്ഷത്തിലധികം ജനങ്ങൾ

ല​ണ്ട​ൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി ലണ്ടൻ തെരുവുകൾ. ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിഷേധവുമായി തലസ്ഥാന നഗരവീഥികളിലെത്തിയത്. ഇന്നലെ വിൻഡ്‌സർ കാസിലിൽ എലിസബത്ത് രാജ്ഞി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ പോലും പുറത്ത് വൻ ജനാവലിയുടെ പ്രതിഷേധമാണ് ട്രംപ് നേരിട്ടത്.
ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള, കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ത്തി​​െൻറ മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി​യ ആ​റ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ബ​ലൂ​ണി​പ്പോ​ൾ ലോ​ക​ത്തി​​െൻറ ച​ർ​ച്ചാ​വി​ഷ​യം. 16000 പൗ​ണ്ട്​ ചെ​ല​വി​ൽ (ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ) ആ​ണ്​ കോ​മാ​ളി​ച്ചി​രി​യോ​ടെ ഉ​ള്ള ഇൗ ​ബ​ലൂ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​െ​ത്ത പു​ച്ഛ​ക്കു​ന്ന ട്രം​പി​ന്​ ഏ​റ്റ​വും ഉ​ചി​ത​മാ​യ മ​റു​പ​ടി​യാ​ണ്​ ഇൗ ​ബ​ലൂ​ണെ​ന്ന്​ അ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ലി​യോ മു​റെ പ​റ​ഞ്ഞു. ട്രം​പി​​െൻറ ന​യ​ങ്ങ​ൾ​ക്ക്​ അ​തേ​ത​ര​ത്തി​ൽ മ​റു​പ​ടി ന​ൽ​കു​ന്ന ഒ​ന്നാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​രി​ത്ര​ത്തി​ൽ ഒ​രു യു.​എ​സ്​ പ്ര​സി​ഡ​ൻ​റും നേ​രി​ടാ​ത്ത  പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ്​ ബ്രി​ട്ട​നി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ അ​ര​ങ്ങേ​റി​യ​ത്. ല​ണ്ട​നി​ൽ ട്രം​പ്​ വി​മാ​ന​മി​റ​ങ്ങി​യ​തു ത​ന്നെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ന​ടു​വി​ലേ​ക്കാ​ണ്. ല​ക്ഷ​ത്തോ​ളം പേ​രാ​ണ്​ ​പ്ര​തി​ഷേ​ധ റാ​ലി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.  വെ​സ്​​റ്റ്​​മി​നി​സ്​​റ്റ​റി​ലെ പാ​ർ​ല​മ​െൻറ്​ മ​ന്ദി​ര​ത്തി​നു സ​മീ​പ​മാ​ണ്​ യു.​എ​സ്​ പ​താ​ക​ക്കൊ​പ്പം ബ​ലൂ​ൺ ഉ​യ​ർ​ത്തി​യ​ത്. ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ് ഖാ​നും പ്ര​തി​ഷേ​ധ​ത്തെ നി​ശ്ശ​ബ്​​ദ​മാ​യി പി​ന്തു​ണ​ക്കു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ്​ ജ​റ​മി കോ​ർ​ബി​നും സ​ന്ദ​ർ​ശ​ന​ത്തോ​ട്​ എ​തി​ർ​പ്പാ​ണ്. എ​ന്നാ​ൽ, ട്രം​പി​നെ അ​നു​കൂ​ലി​ക്കു​ന്ന നൈ​ജ​ൽ ഫ​റാ​ഷും മ​റ്റും ഈ ​പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more