1 GBP = 103.12

യുകെ സന്ദർശിക്കുന്ന ട്രംപിന്റെ സുരക്ഷക്ക് പതിനായിരം പോലീസുകാരും എസ് എ എസ് ഗാർഡുകളും

യുകെ സന്ദർശിക്കുന്ന ട്രംപിന്റെ സുരക്ഷക്ക് പതിനായിരം പോലീസുകാരും എസ് എ എസ് ഗാർഡുകളും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് സന്ദര്‍ശനത്തിന് അടുത്തമാസമെത്തുമ്പോൾ സുരക്ഷയ്ക്കായി പതിനായിരം പോലീസുകാരും സുരക്ഷാ ഗാർഡുകളും ലണ്ടനിൽ സജ്ജരാകും. പ്രതിഷേധക്കാരില്‍ നിന്നും ഏതെങ്കിലു ംതരത്തിലുള്ള ഭീകരാക്രമണ ഭീഷണിയില്‍ നിന്നും പ്രസിഡന്റിനെ സംരക്ഷിക്കാനാണ് ഈ പടയൊരുക്കം. പ്രതിഷേധം രേഖപ്പെടുത്താനായി നടക്കുന്ന റാലികളും മാര്‍ച്ചുകളും ട്രംപിനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളുമായി ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ പരിഗണിച്ച് നൂറുകണക്കിന് കലാപവിരുദ്ധ വാനുകളും മുന്‍നിരയില്‍ സ്ഥാനം പിടിക്കും.

എസ്എഎസിനൊപ്പം പരിശീലനം സിദ്ധിച്ചിട്ടുള്ള മുന്‍നിര സായുധ ഓഫീസര്‍മാരും, തീവ്രവാദവിരുദ്ധ റോബോകോപ്‌സും ജാഗ്രതയിലാകും. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അതീവജാഗ്രത. ട്രംപ് റോഡിലിറങ്ങിയാല്‍ 40 പോലീസ് കാറുകളും, മോട്ടോബൈക്കുകളും ചുറ്റും സുരക്ഷയ്ക്കായി സദാ കൂടെ വേണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള വധശ്രമത്തില്‍ നിന്നും സംരക്ഷിക്കുന്നതിനാണ് ഈ വാഹന സുരക്ഷ.

രാജ്യത്താകമാനമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശ്രമ തീയതികള്‍ റദ്ദാക്കിയ ചീഫ് കോണ്‍സ്റ്റബിളുമാര്‍ ഇവരെ സ്വന്തം ഇടങ്ങളില്‍ നിന്നും തലസ്ഥാനത്തേക്ക് എത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഓപ്പറേഷന്‍ മാനിഫോള്‍ഡ് എന്നാണ് പ്രസിഡന്റിന്റെ സംരക്ഷണത്തിന് നല്‍കിയിരിക്കുന്ന പേര്. ഇദ്ദേഹം സന്ദര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം പോലീസിന്റെ സാന്നിധ്യം ഉണ്ടാകും. എന്നാല്‍ ഇതുമൂലം രാജ്യത്തിന്റെ പല ഭാഗത്തും ആവശ്യത്തിന് സുരക്ഷ ഇല്ലാത്ത അവസ്ഥ നേരിടുമെന്നാണ് ആശങ്ക. പ്രത്യേകിച്ച് കത്തിക്കുത്തും വെടിവെപ്പും സാധാരണ സംഭവമായി മാറുന്ന ഘട്ടത്തില്‍ ഉള്ള സുരക്ഷ പിന്‍വലിക്കപ്പെടുന്നത് പ്രശ്‌നമാകുമോയെന്നാണ് ഭയം.

ലണ്ടനില്‍ ഇതുവരെ 77 കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ജൂലൈ 12ന് സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രസിഡന്റിന്റെ പര്യടനം മൂന്ന് ദിവസം നീളും. പ്രധാനമന്ത്രി തെരേസ മേയെ കണ്ട ശേഷം വിന്‍ഡ്‌സര്‍ കാസിലില്‍ രാജ്ഞിയെ സന്ദര്‍ശിച്ച ശേഷമാകും ട്രംപിന്റെ മടക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more