1 GBP = 103.12

ട്രംപ്​ ടവറിൽ തീപിടുത്തം; ഒരു മരണം- VIDEO

ട്രംപ്​ ടവറിൽ തീപിടുത്തം; ഒരു മരണം- VIDEO

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡൻറ്​ ഡോണാള്‍ഡ് ട്രംപി​​​​​െൻറ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനയുടെ നാലംഗങ്ങൾക്ക്​ തീപിടുത്തത്തിൽ പരിക്കേറ്റു.

ട്രംപ്​ ടവറിലെ താമസക്കാരനായ 67കാരനാണ്​ മരിച്ചത്​. അഗ്നിശമന സേനാംഗങ്ങള്‍ ഇയാളെ കണ്ടെത്തുമ്പോള്‍ ബോധരഹിതനായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്​ഥീരീകരിക്കുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ്​ തീ പടർന്നത്. അപ്പാർട്ട്​മ​​​​െൻറുകളും ഒാഫീസുകളുമുള്ള 50 ാം നിലയിലാണ്​ തീപിടുത്തമുണ്ടായത്​. എന്നാൽ തീപിടുത്തത്തി​​​​​െൻറ കാരണം വ്യക്​തമല്ല. രണ്ടു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി.

ട്രംപിന്​ ഒരു വസതിയും ഒാഫീസും ടവറിലുണ്ട്​. ട്രംപ് ടവറിൽ തീപിടിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്​ ട്വീറ്റ് ചെയ്തു. മികച്ച രീതിയിൽ നിർമിച്ച കെട്ടിടമാണിതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ അഗ്നിശമന സേനയെ അഭിനന്ദിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more