1 GBP = 103.87

കിമ്മുമായുള്ള സംഭാഷണത്തിനു പരിപൂര്‍ണ സമ്മതമെന്ന് ട്രംപ്

കിമ്മുമായുള്ള സംഭാഷണത്തിനു പരിപൂര്‍ണ സമ്മതമെന്ന് ട്രംപ്

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി. കിമ്മുമായി ഫോണില്‍ സംസാരിക്കാന്‍ താന്‍ തയ്യറാണ്. മാത്രമല്ല ഇരു കൊറിയകളും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ പുരോഗമനപരമായ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ദക്ഷിണ കൊറിയയുമായി രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വാഷിംഗ്ടണും സോളും സംയുക്തമായി നടത്തിയിരുന്ന സൈനീകാഭ്യാസം നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ട്രംപ് അധികാരത്തില്‍ കയറിയതുമുതല്‍ പരസ്പരം ആക്രമിക്കുന്ന തീപ്പൊരി പ്രസ്താവനകളാണ് ഇരു നേതാക്കന്മാരും നടത്തിയത്. കിമ്മിനെ റോക്കറ്റ് മാനെന്നു ട്രംപ് പലതവണ വിളിച്ച് അധിക്ഷേപിച്ചിരുന്നു.

കഴിഞ്ഞയാഴ്ച, ഉത്തര കൊറിയയുടെ അണ്വായുധ മിസൈലിന്റെ ബട്ടന്‍ തന്റെ മേശപ്പുറത്തുണ്ടെന്നു പറഞ്ഞ കിമ്മിനു മറുപടിയായി, അതിലും വലിയ അണ്വായുധമാണ് തങ്ങളുടെ പക്കലുള്ളതെന്നും അതിന്റെ ബട്ടന്‍ തന്റെ മേശപ്പുറത്തുണ്ടെന്നും ട്രംപ് തിരിച്ചടിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more