1 GBP = 103.12

ട്രംപ്​-കിം ഉച്ചകോടി ഉ​ത്ത​ര​കൊ​റി​യ​ൻ ഉന്നതതല പ്രതിനിധി യു.​എ​സി​ലേ​ക്ക്​

ട്രംപ്​-കിം ഉച്ചകോടി  ഉ​ത്ത​ര​കൊ​റി​യ​ൻ ഉന്നതതല പ്രതിനിധി യു.​എ​സി​ലേ​ക്ക്​

പ്യോ​ങ്​​യാ​ങ്: യു.​എ​സ്​ പ്രതിനിധികളുമായി ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക്കാ​യി ഉ​ത്ത​ര​കൊ​റി​യ​യു​ടെ മു​ൻ സൈ​നി​ക ഇ​ൻ​റ​ലി​ജ​ൻ​സ്​ മേ​ധാ​വി കിം േ​യാ​ങ്​ ചോ​ൽ യ​ു.​എ​സി​ലേ​ക്ക്​ തി​രി​ച്ചു. ഉ​ത്ത​ര​കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കിം ​ജോ​ങ്​ ഉ​ന്നി​​െൻറ വ​ലം​കൈ​യാ​യി അ​റി​യ​പ്പെ​ടു​ന്ന ചോ​ൽ ചൈ​നീ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്​ ന്യൂ​യോ​ർ​ക്കി​ലേ​ക്ക്​ തി​രി​ച്ച​ത്.
ബെ​യ്​​ജി​ങ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട ചോ​ൽ താ​ൻ യു.​എ​സി​ലേ​ക്ക്​ പോ​വു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ച​താ​യി അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഭ​ര​ണ​ക​ക്ഷി​യാ​യ വ​ർ​ക്കേ​ഴ്​​സ്​ പാ​ർ​ട്ടി കേ​ന്ദ്ര​ക​മ്മി​റ്റി ​വൈ​സ്​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്​ ഇ​ദ്ദേ​ഹം. സ​ന്ദ​ർ​ശ​നം ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ യൊ​ൻ​ഹാ​പ്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യും സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജൂ​ൺ 12ന്​ ​സിം​ഗ​പ്പൂ​രി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന കിം-​ട്രം​പ്​ ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ സ​ന്ദ​ർ​ശ​നം.

വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം യു.​എ​സ്​ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണി​ദ്ദേ​ഹം. 2000ൽ ​ബി​ൽ ക്ലി​ൻ​റ​ൺ യു.​എ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കു​േ​മ്പാ​ൾ, വൈ​സ്​ മാ​ർ​ഷ​ൽ ​ജോ ​മ്യോ​ങ്​ റോ​ക്​ യു.​എ​സി​ലെ​ത്തി​യി​രു​ന്നു.

ചോലിനൊപ്പം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ചോ ​കാ​ങ് ഇ​ല്ലും അനുഗമിക്കുന്നു​ണ്ട്. യു​.എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യു​മാ​യി ഉ​ത്ത​ര​കൊ​റി​യ​ൻ പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. േന​ര​ത്തേ പോം​പി​യോ ഉ​ത്ത​ര​കൊ​റി​യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more