1 GBP = 103.90

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയിൽ പൂർത്തിയായി. അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു.

അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. ഇംപീച്ച്‌ ചെയ്യുന്നതിന് 232 വോട്ടും എതിരായി 197 വോട്ടും രേഖപ്പെടുത്തി. 10 റിപ്പബ്ലിക്കൻ‌മാർ‌ പാർട്ടിക്കെതിരെയും ഡൊണാൾ‌ഡ് ട്രംപിനെതിരെയും വോട്ടുചെയ്‌തു, രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് അദ്ദേഹം.

അതേസമയം അമേരിക്കൻ പ്രസിഡന്റുമാരിൽ ഇംപീച്ച്‌മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. മുൻപ് അമേരിക്കയുടെ 17-ാംമത് പ്രസിഡന്റായിരുന്ന ആൻഡ്രൂസ് ജോൺസണും ബിൽക്ലിന്റനും ഇംപീച്ച്‌മെന്റിന് വിധേയരായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more