1 GBP = 103.16

ട്രംപിനെതിരെ അമേരിക്കൻ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെൻ്റ് പ്രമേയം

ട്രംപിനെതിരെ അമേരിക്കൻ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെൻ്റ് പ്രമേയം

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരെ അമേരിക്കൻ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെൻ്റ് പ്രമേയം. ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോൾ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്മെൻ്റ് പ്രമേയമാണിത്.

ഭരണഘടനാ അധികാരം ഉപയോഗിച്ച് വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് ട്രംപിനെ പുറത്താക്കണമെന്നാണ് പുതുതായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. പ്രമേയം നാളെ പരിഗണിക്കുമെന്ന തീരുമാനത്തിൽ സഭ പിരിഞ്ഞു. ട്രംപിനെ പുറത്താക്കാൻ മൈക്ക് പെൻസ് വിസമ്മതിച്ചാൽ ഇംപീച്ച്മെൻ്റ് നടപടികളിലേക്ക് നീങ്ങാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനമെന്ന് സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. ഭരണപരമായ കർത്തവ്യങ്ങൾ മറന്ന ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗപ്പെടുത്തി വൈസ് പ്രസിഡൻ്റ് പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നത്. ഈ മാസം 20നാണ് ട്രംപിൻ്റെ കാലാവധി അവസാനിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more