1 GBP = 104.00
breaking news

അനധികൃത കുടിയേറ്റം: കുട്ടികളെ മാതാപിതാക്കളിൽ നിന്ന് മാറ്റിനിർത്തില്ലെന്ന് ട്രംപ്

അനധികൃത കുടിയേറ്റം: കുട്ടികളെ മാതാപിതാക്കളിൽ നിന്ന് മാറ്റിനിർത്തില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ അറസ്റ്റു ചെയ്യുന്ന നടപടിയില്‍ മാറ്റത്തിന് ഒരുങ്ങി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കുട്ടികളെ മാതാപിതാക്കളിൽ നിന്ന് മാറ്റിനിർത്തില്ല എന്ന് ട്രംപ് വ്യക്തമാക്കി. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആണ് നയത്തിൽ മാറ്റം വരുത്താൻ ട്രംപ് തീരുമാനിച്ചത്.

അനധികൃത കുടിയേറ്റം പൂർണമായി തടയുക എന്ന ലക്ഷ്യത്തോടെ അറ്റോർണി ജനറൽ ജെഫ് സെഷൻസ് കഴിഞ്ഞമാസം കൊണ്ടുവന്ന നയമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അനധികൃതമായി അതിർത്തി കടന്ന് അമേരിക്കയിൽ പ്രവേശിക്കുന്ന മുതിർന്നവരെ പ്രോസിക്യൂട്ട് ചെയ്യാനായിരുന്നു അറ്റോർണി ജനറലിന്‍റെ ഉത്തരവ്. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധമുയർന്നതോടെ നിലപാടിൽ മാറ്റം വരുത്താൻ അമേരിക്കൻ പ്രഡിഡന്‍റ് ഡൊണാൾഡ് ട്രംപ് തയ്യാറായി.

കുടിയേറ്റക്കാരുടെ കുടംബങ്ങളിലെ കുട്ടികളെ വേർതിരിച്ച് പ്രത്യേക ക്യാമ്പുകളിൽ പാർപ്പിക്കുന്ന ട്രംപിന്‍റെ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് ട്രംപ് നിലപാടെടുത്തത്.

അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട ബില്ലിൽ യുഎസ് ജനപ്രതിനിധിസഭ വോട്ടെടുപ്പ് നടത്താനിരിക്കെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. മാതാപിതാക്കാളെ കാണാതെ കരയുന്ന കുട്ടികളുടെ ദയനീയചിത്രങ്ങൾ പുറത്തുവന്നതോടെ ആഗോളതലത്തിൽ ട്രംപിന്‍റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ അമേരിക്കയുടെ ഈ നിലപാടിനെ ശക്തമായി അപലപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more