1 GBP = 104.08

ഇന്ത്യ ഭീകരവാദത്തിന്റെ ഇര; അതിര്‍ത്തിക്കുള്ളില്‍ ഭീകരര്‍ക്ക് താവളമൊരുക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യ ഭീകരവാദത്തിന്റെ ഇര; അതിര്‍ത്തിക്കുള്ളില്‍ ഭീകരര്‍ക്ക് താവളമൊരുക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്

റിയാദ്: ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന അറബ് ഇസ്ലാമിക് യുഎസ് ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന. എല്ലാ രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഭീകരര്‍ താവളമുറപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

ഇന്ത്യയ്ക്ക് പുറമേ റഷ്യ, ചൈന, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകളാണ്. അമേരിക്കയും യൂറോപ്പും നിരന്തരം ഭീകരാക്രമണങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ 50 ഓളം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ പ്രസംഗം. ഭീകരവാദത്തെക്കുറിച്ച് പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നുവെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പ്രയോ?ഗിച്ചിരുന്ന റാഡിക്കല്‍ ഇസ്ലാമിക് ഭീകരവാദം എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ ട്രംപ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഭീകരവാദത്തെ ഇല്ലാതാക്കാന്‍ മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മുസ്ലിം ഭീകരവാദത്തിനെതിരെയും ഐസിസിനെതിരെയും കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്ന ട്രംപ് ഇറാന്‍ ഭീകര സംഘടനകള്‍ക്ക് പണവും ആയുധങ്ങളും നല്‍കുന്നുവെന്ന് കുറ്റപ്പെടുത്തി. ലോകത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയാണെന്നും, സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ ഇവിടെ നിന്ന് തുടങ്ങണമെന്നും, ഇത് വിശുദ്ധമായ മണ്ണാണെന്നും സൗദി സന്ദര്‍ശനത്തിനിടെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഭീകരര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടം നല്‍കരുതെന്നും ട്രംപ് മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഭീകരര്‍ക്ക് തങ്ങളുടെ മണ്ണില്‍ ഇടം നല്‍കാതിരിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more