1 GBP = 103.84
breaking news

ഉത്തര കൊറിയക്കെതിരെ പുതിയ സഖ്യകക്ഷി ബന്ധം; ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന് തുടക്കമായി

ഉത്തര കൊറിയക്കെതിരെ പുതിയ സഖ്യകക്ഷി ബന്ധം; ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന് തുടക്കമായി

വാഷിംഗ്ടൺ: ഏഷ്യൻ രാഷ്ട്രസന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര തിരിച്ചു. അഞ്ച് എഷ്യൻ രാജ്യങ്ങളിലേക്കുള്ള പന്ത്രണ്ട് ദിവസത്തെ സന്ദർശനമാണ് ട്രംപ് ഇന്നലെ ആരംഭിച്ചത്. അധികാരത്തിലേറിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ഏഷ്യൻ സന്ദർശനമാണിത്. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയുടെ പ്രധാന അജൻഡ ഉത്തരകൊറിയയുടെ ആണവ ഭീഷണിയും അന്താരാഷ്ട്ര വാണിജ്യബന്ധങ്ങളുമായിരിക്കും.

ട്രംപിന്റെ സന്ദർശനം സഖ്യകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും പുതിയ സഖ്യകക്ഷി ബന്ധം ഉണ്ടാക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറൽ എച്ച്.ആർ. മക്മാസ്റ്റർ പറഞ്ഞു. 25 വർഷത്തിനിടെ ഒരു യു.എസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയും ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യൻ സന്ദർശനത്തിനിറങ്ങുന്നത്. ഇൻഡോ- പസഫിക് മേഖലയോട് അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയാണ് സന്ദർശനത്തിന്റെ മറ്റൊരു ലക്ഷ്യം.

അധികാരമേറ്റെടുത്തതിനു പിന്നാലെ ഇൻഡോ- പസഫിക് നേതാക്കളുമായി ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ, ആസ്ട്രേലിയ, മലേഷ്യ, വിയറ്റ്നാം, ഇന്തൊനേഷ്യ, സിംഗപ്പൂർ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലെ തലവൻമാരുമായി ട്രംപ് ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ഉത്തര കൊറിയയെ ആണവ മുക്തമാക്കാൻ രാജ്യാന്തര പരിഹാരം, ഇൻഡോ- പസഫിക് മേഖല തുറന്നിടുക, ജപ്പാനുമായി ഉഭയകക്ഷി വ്യാപാര കരാർ
ദക്ഷിണ കൊറിയയുമായി ചേർന്ന് ഉത്തരകൊറിയയ്ക്കെതിരെ സഖ്യകക്ഷി ബന്ധം
ചൈനയുടെ നിയന്ത്രിത വ്യാപാര മേഖലകളിൽ യു.എസ് പ്രാതിനിദ്ധ്യം, വിയറ്റ്നാമും മറ്റ് എഷ്യ-പസഫിക് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ
ഫിലിപൈൻസുമായി നാവിക ബന്ധം തുടങ്ങിയവയാണ് ട്രംപിന്റെ സുപ്രധാന ലക്ഷ്യങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more