1 GBP = 103.12

ലോകവ്യാപാര സംഘടനക്കെതിരെ കനത്ത വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ്‌

ലോകവ്യാപാര സംഘടനക്കെതിരെ കനത്ത വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ്‌

വാഷിങ്ടണ്‍: ലോകവ്യാപാര സംഘടനക്കെതിരെ കനത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയോട് ലോകവ്യാപാര സംഘടന വളരെ മോശം സമീപനമാണ് സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു.

എന്നിരുന്നാലും, തല്‍ക്കാലം ലോകവ്യാപാര സംഘടനയില്‍ നിന്ന് പുറത്തേക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

മാത്രമല്ല, കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് വ്‌ലാഡമിര്‍ പുടിനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാര യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്ന സമയത്താണ് വിവിധ വിഷയങ്ങളില്‍ ട്രംപിന്റെ പ്രതികരണങ്ങള്‍ പുറത്ത് വരുന്നത്. ലോകവ്യാപാര സംഘടനക്കെതിരായ ട്രംപിന്റെ പരാമര്‍ശങ്ങള്‍ വരും ദിവസങ്ങളിലും ചര്‍ച്ചയായേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more