1 GBP = 104.11

കുടിയേറ്റക്കാർക്കെതിരെ പരാമർശം; ട്രംപ് വീണ്ടും വിവാദത്തിൽ

കുടിയേറ്റക്കാർക്കെതിരെ പരാമർശം; ട്രംപ് വീണ്ടും വിവാദത്തിൽ

വാഷിങ്ടൺ: കുടിയേറ്റക്കാർക്കെതിരായ മോശം പരാമർശവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വീണ്ടും വിവാദത്തിൽ. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹെയ്തിക്കും സാൽവദോറിനും എതിരെയാണ് ട്രംപ് മോശം പരാമർശങ്ങൾ നടത്തിയത്. ഈ വൃത്തിക്കെട്ട രാഷ്ട്രക്കാർ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നതെന്നാണ് ട്രംപ് ആക്ഷേപിച്ചത്.

യു.എസ് പാർലമെന്‍റ് അംഗങ്ങൾക്ക് മുമ്പാകെ കുടിയേറ്റത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം.

സംഭവം വിവാദമായതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. അമേരിക്കൻ ജനതയുടെ താൽപര്യമാണ് ട്രംപ് സംരക്ഷിക്കുന്നത്. പ്രസിഡന്‍റ് കുടിയേറ്റക്കാർക്ക് എതിരല്ല. രാജ്യത്തിന് സംഭാവന ചെയ്യുന്നവരെ ട്രംപ് സ്വാഗതം ചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

എന്നാൽ, വിവാദത്തോട് ട്രംപ് നേരിട്ട് പ്രതികരിച്ചിട്ടില്ല. പ്രസിഡന്‍റായി ചുമതലയേറ്റത് മുതൽ ട്രംപിന്‍റെ പല പ്രസ്താവനകളും വിവാദമായിരുന്നു. ഹെയ്തി പൗരന്മാർ എയ്ഡ്സ് വാഹകരാണെന്ന ട്രംപിന്‍റെ പരാമർശം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more