1 GBP =
breaking news

അമേരിക്കയ്ക്ക് ഗുണമുള്ളവര്‍ക്ക് മാത്രം വിസ, ലോട്ടറി സംവിധാനത്തിന് നിയന്ത്രണം ; ട്രംപ്

അമേരിക്കയ്ക്ക് ഗുണമുള്ളവര്‍ക്ക് മാത്രം വിസ, ലോട്ടറി സംവിധാനത്തിന് നിയന്ത്രണം ; ട്രംപ്

വാഷിംഗ്ടൺ : അമേരിക്കയെ സഹായിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഇനി വിസ അനുവദിക്കുകയുള്ളുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ വികസനമാണ് ലക്ഷ്യം. അതിനാൽ പരിഗണന ആദ്യം അമേരിക്കയ്ക്ക് നൽകും. കൂടാതെ ലോട്ടറി വിസ സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

താൻ അമേരിക്കയുടെ പ്രസിഡന്റാണ്. രാജ്യത്തിന്റെ വികസനത്തിനും , പുരോഗതിക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ രാജ്യത്തേക്ക്​ വരണമെന്നാണ്​ ആഗ്രഹമെന്നും, മെറിറ്റായിരിക്കും വിസ നല്‍കുകന്നതിനുള്ള മാനദണ്ഡമെന്നും ​ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

അമേരിക്കയില്‍ നിലവിലുള്ള ലോട്ടറി വിസ സംവിധാനം അവസാനിപ്പിക്കുമെന്നും​ ട്രംപ്​ വ്യക്​തമാക്കിയിട്ടുണ്ട്​. അമേരിക്കയിലെ വിവിധ മേഖലകളി​ല്‍ പ്രാതിനിധ്യം കുറവുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്​ നല്‍കുന്ന പ്രത്യേക വിസയാണ്​​ ലോട്ടറി വിസ​.

Post Your Comments Here ( Click here for malayalam )

Press Esc to close
show more