1 GBP = 104.21

ട്രംപിനെതിരേ പ്രതിഷേധം കനക്കുന്നു, വെടിവെയ്പില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

ട്രംപിനെതിരേ പ്രതിഷേധം കനക്കുന്നു, വെടിവെയ്പില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ വെടിവെയ്പില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. വാഷിംഗ്ടണിലെ സിറ്റീലിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്ന് സീറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ചീഫ് റോബര്‍ട്ട് മെര്‍നര്‍ പറഞ്ഞു.

വെടിവെയ്പില്‍ ഗുരുതരമായി പരുക്കേറ്റയാളെ സമീപത്തുല്‌ള ഹാര്‍ബര്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. സംഭവസ്ഥലത്ത് നിന്ന് നിരവധി തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

ട്രംപിന്റെ വിജയത്തില്‍ പ്രതിഷേധിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയുടെ തെരുവില്‍ ഇറങ്ങിയത്. സീറ്റിലില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. നിരവധി ഇടങ്ങളില്‍ തീവെയ്പുമുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more