1 GBP = 104.17

സൊമാലിയയിൽ സ്ഫോടനം; മരണം 189 ആയി

സൊമാലിയയിൽ സ്ഫോടനം; മരണം 189 ആയി

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം189 ആയി. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മിക്കവരുടെയും നില ഗുരുതരമാണ്. മൊഗാദിഷുവിലും മെഡിനയിലുമാണ് കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്. രാജ്യം അഭിമുഖീകരിച്ച ഏറ്റവും ശക്തമായ സ്ഫോടനങ്ങളാണ് ഇതെന്ന് ഭരണകൂടവും ആശുപത്രി അധികൃതരും അഭിപ്രായപ്പെട്ടു.

മൊഗാദിഷുവിലെ ഒരു ഹോട്ടലിനു മുന്നിൽ നിറുത്തിയിട്ടിരുന്ന ട്രക്ക് ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങളും ഇരുമ്പു ഗേറ്റുകളും പൂർണമായി തകർന്നു. നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രണ്ട് മണിക്കൂറിനു ശേഷമാണ് മെഡിന ജില്ലയിൽ സമാനമായ സ്‌ഫോടനമുണ്ടായത്.

രാജ്യത്തെ തിരക്കുപിടിച്ച നഗരങ്ങളിൽ സ്ഫോടനമുണ്ടാക്കിയ പ്രഹരം ശക്തമാണ്. മരണ സംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനം നടന്നത് തിരക്കുള്ള ജംഗ്ഷനിലായത് മരണസംഖ്യ വർദ്ധിക്കാൻ ഇടയായി. രാജ്യത്തെ സുപ്രധാന മന്ത്രിമാരുടെ വസതികൾക്കും സൊമാലിയൻ വിദേശകാര്യ മന്ത്രാലയത്തിനും സമീപത്താണ് സ്ഫോടനം നടന്നത്.

സംഭവത്തിൽ അമേരിക്ക ദുഃഖം അറിയിച്ചു. ഭീകരവാദത്തെ ചെറുക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണ വർദ്ധിപ്പിക്കുമെന്നും യു.എസ് അറിയിച്ചു.
പിന്നിൽ അൽ ഷബാബ് ഭീകരസംഘടനയായ അൽ ക്വയിദയുമായി ബന്ധമുള്ള അൽ- ഷബാബാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നതായി സൊമാലിയൻ സർക്കാർ പറഞ്ഞു. സൊമാലിയൻ തലസ്ഥാല നഗരിയായ മൊഗാദിഷുവിലെ സുപ്രധാന മേഖലകളിൽ അൽ- ഷബാബ് നേരത്തെയും ആക്രമണങ്ങൾ ൻടത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സൊമാലിയൻ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ളാഹി മുഹമ്മദ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more