1 GBP = 104.04
breaking news

ക്വീൻസ് പ്ലാറ്റിനം ജൂബിലിക്ക് ഹാരിയും മേഗനും തങ്ങളുടെ കുട്ടികളോടൊപ്പം ബ്രിട്ടനിൽ വരുമെന്ന് വക്താവ്; ആഘോഷചടങ്ങുകളിൽ ബക്കിംഗ്ഹാം കൊട്ടാര ബാൽക്കണിയിൽ രാജ്ഞിക്കൊപ്പം പങ്കെടുക്കാൻ ഹാരി രാജകുമാരനും ആൻഡ്രൂ രാജകുമാരനും വിലക്ക്

ക്വീൻസ് പ്ലാറ്റിനം ജൂബിലിക്ക് ഹാരിയും മേഗനും തങ്ങളുടെ കുട്ടികളോടൊപ്പം ബ്രിട്ടനിൽ വരുമെന്ന് വക്താവ്; ആഘോഷചടങ്ങുകളിൽ ബക്കിംഗ്ഹാം കൊട്ടാര ബാൽക്കണിയിൽ രാജ്ഞിക്കൊപ്പം പങ്കെടുക്കാൻ ഹാരി രാജകുമാരനും ആൻഡ്രൂ രാജകുമാരനും വിലക്ക്

ലണ്ടൻ: അടുത്ത മാസം നടക്കുന്ന ക്വീൻസ് പ്ലാറ്റിനം ജൂബിലിക്ക് ഹാരിയും മേഗനും തങ്ങളുടെ കുട്ടികളോടൊപ്പം ബ്രിട്ടനിലെത്തുമെന്ന് അവരുടെ വക്താവ് പ്രഖ്യാപിച്ചതിന് മിനിറ്റുകൾക്കുള്ളിൽ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജ്ഞിക്കൊപ്പം പങ്കെടുക്കുന്നതിൽ നിന്ന് ആൻഡ്രൂ രാജകുമാരനും ഹാരി രാജകുമാരനും വിലക്കേർപ്പെടുത്തി.

ജൂൺ 2 ന് ആരംഭിക്കുന്ന പ്ലാറ്റിനം ജൂബിലി ചടങ്ങുകളിൽ പങ്കെടുക്കാൻ മക്കളായ ആർച്ചി, ലിലിബെറ്റ്, എന്നിവരോടൊപ്പം കാലിഫോർണിയയിൽ നിന്ന് പറക്കുമെന്ന് സസെക്സുകളുടെ വക്താവ് വെളിപ്പെടുത്തിയിരുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടന ചടങ്ങുകളാണ് ട്രൂപ്പിംഗ് ദി കളറോടെ ആരംഭിക്കുന്നത്. പരമ്പരാഗത ട്രൂപ്പിംഗ് ദി കളർ ബാൽക്കണിയിൽ ജൂൺ 2 ന് അഭിവാദ്യം ചെയ്യുന്നതിനായി രാജ്ഞിയും രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകൾ വഹിക്കുന്നവരും മാത്രമേ കൊട്ടാര ബാൽക്കണിയിൽ ഉണ്ടാകൂവെന്ന് കൊട്ടാരവക്താവ് വെളിപ്പെടുത്തി.

ജൂൺ 3 വെള്ളിയാഴ്ച സെന്റ് പോൾസ് കത്തീഡ്രലിൽ നടക്കുന്ന കൃതജ്ഞതാ ശുശ്രൂഷ ഉൾപ്പെടെ സാധ്യതയുള്ള മറ്റ് ജൂബിലി പരിപാടികളിലേക്ക് സസെക്സുകളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആൻഡ്രൂവും അവിടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വർഷം മുമ്പ് യുഎസിൽ പുതിയ ജീവിതത്തിനായി രാജഭരണം ഉപേക്ഷിച്ച ഹാരിക്കും മേഗനും സിവിൽ ലൈംഗികാതിക്രമക്കേസിൽ പെട്ട ആൻഡ്രൂവിനും നിലവിൽ രാജപദവികൾ ഇല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more