1 GBP = 104.27
breaking news

തൃശൂരും എല്‍ഡിഎഫിലേക്ക്; യുഡിഎഫ് വിമതന് മേയര്‍ സ്ഥാനം നല്‍കിയേക്കും

തൃശൂരും എല്‍ഡിഎഫിലേക്ക്; യുഡിഎഫ് വിമതന് മേയര്‍ സ്ഥാനം നല്‍കിയേക്കും

കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ തൃശൂരില്‍ എല്‍ഡിഎഫ് ഭരിച്ചേക്കും. നെട്ടിശേരിയില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമതന്‍എംകെ വര്‍ഗീസിന്റെ പിന്തുണ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനായി സ്വീകരിക്കാനും ആദ്യതവണ മേയര്‍ സ്ഥാനം നല്‍കാനും തൃശൂര്‍ സിപിഐഎം ജില്ലാ കമ്മിറ്റി യോഗവുമാണ് തീരുമാനമെടുത്തത്. ഇത് അംഗീകാരത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റിന് വിട്ടിരിക്കുകയാണ്.

കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനെ കൂടാതെ എല്‍ഡിഎഫിന് 24 ഉം യുഡിഎഫിന് 23 ഉം ബിജെപിക്ക് ആറുമാണ് കക്ഷി നില. വര്‍ഗിസ് യുഡിഎഫിനൊപ്പം നിന്നാല്‍ നറുക്കെടുപ്പ് വേണ്ടിവരും. എന്നാല്‍ എല്‍ഡിഎഫിനൊപ്പം നിന്നാല്‍ ഇതൊഴിവാക്കാം.

ആദ്യത്തെ മൂന്ന് വര്‍ഷം മേയര്‍പദവി നല്‍കണമെന്നാണ് വര്‍ഗീസ് സിപിഐഎം നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ രണ്ട് വര്‍ഷം നല്‍കാമെന്നാണ് സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. പിന്നീട് ആവശ്യമെങ്കില്‍ ചര്‍ച്ചയാക്കാമെന്ന നിലപാടിലാണ് സിപിഐഎം.

വര്‍ഗീസിന് മേയര്‍സ്ഥാനം നല്‍കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമോയെന്ന ആശങ്ക പാര്‍ട്ടിയില്‍ ഉയര്‍ന്നെങ്കിലും തുടര്‍ഭരണമെന്ന കാര്യത്തില്‍ കേന്ദ്രീകരിക്കുകയാണ് പാര്‍ട്ടി. വര്‍ഗീസിനെ എത്തിക്കുന്നതിനായി പാര്‍ട്ടി ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വെള്ളിയാഴ്ച്ച വര്‍ഗീസുമായി കൂടികാഴ്ച്ച നടത്തും. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനം. ശനിയാഴ്ച്ച ഇടതുമുന്നണി യോഗം തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ എംകെ വര്‍ഗീസ് കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്ഡഗ്രസ് നേതാക്കള്‍ പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന 24 ന് താന്‍ നിലപാട് പ്രഖ്യാപിക്കുമെന്നായിരുന്നു വര്‍ഗീസ് പറഞ്ഞതെങ്കിലും അന്ന് അതുണ്ടായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more