1 GBP = 103.99

ത്രിപുരയിൽ നാളെ സിപിഐഎം – കോൺഗ്രസ് സംയുക്ത റാലി

ത്രിപുരയിൽ നാളെ സിപിഐഎം – കോൺഗ്രസ് സംയുക്ത റാലി

തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയിൽ നാളെ സിപിഐഎം – കോൺഗ്രസ് സംയുക്ത റാലി. ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് റാലി. പാർട്ടി പതാകയ്ക്ക് പകരം ദേശീയ പതാക ഉപയോഗിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നടന്ന സംഘർഷത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുമുണ്ട്.

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം – കോൺഗ്രസ് സഹനത്തിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയും കോൺഗ്രസും തമ്മിൽ വലിയ സംഘർഷം ഉണ്ടായി. അതിനുശേഷമാണ് ഇന്നലെ സിപിഐഎമും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിജിപിയും ചീഫ് സെക്രട്ടറിയും ഉച്ചയ്ക്ക് മൂന്നു മണിക്ക് മുമ്പായി തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ സിപിഐഎമിൻ്റെയും കോൺഗ്രസിൻ്റെയും നേതൃത്വത്തിൽ സംയുക്തമായ റാലിയാണ് സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി കൂടിയായ ജിതേന്ദ്ര ചൗധരിയും കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബർമനും റാലിയിൽ പങ്കെടുക്കും. പാർട്ടി പതാകയ്ക്ക് പാർട്ടി പതാക ഉപയോഗിക്കാതെ ദേശീയ പതാക ഉപയോഗിച്ചുകൊണ്ടാകും റാലി സംഘടിപ്പിക്കുക.

ജനാധിപത്യത്തെ സംരക്ഷിക്കുക., വോട്ടവകാശം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾക്കൊപ്പം സംഘർഷമുള്ള സംസ്ഥാനത്ത് സംഘർഷ മുക്തമാക്കി മുന്നോട്ട് പോകണം എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സംയുക്തമായി നടക്കുന്ന റാലിക്ക് ശേഷം സീറ്റ് ധാരണ അടക്കമുള്ള കാര്യങ്ങളടക്കം ചർച്ചയിലേക്ക് കടക്കും. ആദ്യഘട്ട ചർച്ച പൂർത്തിയായി. ചർച്ച വരും ദിവസങ്ങളിലും തുടരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more