1 GBP = 104.13

ത്രിപുരയെ നയിക്കാന്‍ ഇനി ബിപ്ലബ് കുമാര്‍ ദേബ്

ത്രിപുരയെ നയിക്കാന്‍ ഇനി ബിപ്ലബ് കുമാര്‍ ദേബ്

അഗര്‍ത്തല: ഇരുപത്തഞ്ച് വര്‍ഷമായി സിപിഐഎം അധികാരത്തിലുള്ള ത്രിപുരയില്‍ ഉജ്വലവിജയമാണ് ബിജെപി നേടിയിരിക്കുന്നത്. വിജയത്തോടെ വിപ്ലവമണ്ണിനെ ആര് നയിക്കുമെന്ന ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അധ്യക്ഷനായ ബിപ്ലബ് കുമാര്‍ ദേബിന്റെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.

തലസ്ഥാനമായ അഗര്‍ത്തലയിലാണ് ബിപ്ലബ് കുമാര്‍ മത്സരിച്ചത്. മുഖ്യമന്ത്രി പദത്തിലേക്ക് ബിപ്ലബ് കുമാറിന് എതിരില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ബിജെപിയില്‍ വളര്‍ന്ന ബിപ്ലബ് കുമാറിന് ആര്‍എസ്എസുമായും അടുത്തബന്ധം പുലര്‍ത്തുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി സംസ്ഥാന പ്രസിഡന്റായി ബിപ്ലബ് കുമാറിനെ തെരഞ്ഞെടുത്തിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നില്ല.

സംസ്ഥാനത്തിന് പുറത്തുവളര്‍ന്ന ബിപ്ലബ് കുമാറിന് ബംഗാളി സംസാരിക്കാന്‍ അറിയില്ല എന്നത് വോട്ടര്‍മാര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. ത്രിപുരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അമിത് ഷാ നിയോഗിച്ച സുനില്‍ ദേവ്ധറാണ് ദില്ലിയില്‍ നിന്നും ബിപ്ലബ് കുമാറിനെ ത്രിപുരയില്‍ തിരിച്ചെത്തിക്കുന്നത്. 2016ലാണ് ബിപ്ലബ് കുമാര്‍ ത്രിപുര ബിജെപി സംസ്ഥാന പ്രസിഡന്റാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more