1 GBP = 104.05

കോവിഷീൽഡിന് ബ്രിട്ടന്റെ അംഗീകാരം; ഒക്ടോബർ 11 മുതൽ കോവിഷീൽഡ്‌ സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈനിൽ കഴിയേണ്ടതില്ല

കോവിഷീൽഡിന് ബ്രിട്ടന്റെ അംഗീകാരം; ഒക്ടോബർ 11 മുതൽ കോവിഷീൽഡ്‌ സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈനിൽ കഴിയേണ്ടതില്ല

ലണ്ടൻ : ഒക്‌ടോബർ 11 തിങ്കളാഴ്ച രാവിലെ 4 മണി മുതൽ പ്രതിരോധ കുത്തിവയ്പ്പിനുള്ള അംഗീകൃത രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിൽ ഇന്ത്യയും ചേർക്കപ്പെടും. ആ തീയതിക്ക് മുമ്പ് ഇംഗ്ലണ്ടിൽ എത്തിയാൽ പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്ത ആളുകൾക്കുള്ള നിയമങ്ങൾ പൂർണ്ണമായും പാലിക്കണം. പതിനൊന്നിന് ശേഷമാണ് എത്തുന്നതെങ്കിൽ, വാക്സിനേഷൻ നില തെളിയിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.

ഒക്ടോബർ 11 മുതൽ കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച മറ്റൊരു വാക്സിൻ എടുത്ത ശേഷം ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ ചെയ്യേണ്ടതില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ കാണിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് ട്രാൻസ്പോർട്ട് ഫോർ ഗ്രാന്റ് ഷാപ്പ്‌സും ഇത് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ ഇന്ന് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യ, തുർക്കി, ഘാന എന്നിവയുൾപ്പെടെ 37 പുതിയ രാജ്യങ്ങളിൽ നിന്നും പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചവർക്ക് ബ്രിട്ടനിൽ എത്തുന്നതിന് തടസ്സങ്ങളുണ്ടാകില്ല.

അതേസമയം ബ്രിട്ടൻ കോവിഷീൽഡിന് അംഗീകാരം നൽകിയതോടെ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്കായി ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പിൻവലിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിൽ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റൈനും യാത്രയ്ക്ക് മുൻപ് ആർ ടി പിസിആർ ടെസ്റ്റും ഇന്ത്യ നിർബന്ധമാക്കിയിരുന്നു. ഇത് മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാരെയാണ് സാരമായി ബാധിക്കുന്നത്. കോവിഷീൽഡ്‌ എടുത്തവർക്കും ബ്രിട്ടനിൽ ക്വാറന്റൈനിൽ കഴിയണമെന്ന യുകെ സർക്കാരിന്റെ നിർദ്ദേശത്തിന് തിരിച്ചടിയായാണ് ഇന്ത്യയും ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈനും കോവിഡ് പിസിആർ ടെസ്റ്റും നിർബന്ധമാക്കിയത്. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുക്മ ദേശീയ സമിതി നിവേദനങ്ങൾ നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more