1 GBP = 104.04
breaking news

ബസ് പാസ്സ് തട്ടിപ്പ്; മരണമടഞ്ഞവരുടെയും നഷ്ടപ്പെട്ട പാസ്സുകളുമുപയോഗിച്ച് കൗൺസിലിൽ നിന്നും വൻ പണത്തട്ടിപ്പ് നടത്തിയ ബസ് കമ്പനി മുതലാളിക്കും മൂന്ന് മക്കൾക്കും 28 വർഷം തടവ്

ബസ് പാസ്സ് തട്ടിപ്പ്; മരണമടഞ്ഞവരുടെയും നഷ്ടപ്പെട്ട പാസ്സുകളുമുപയോഗിച്ച് കൗൺസിലിൽ നിന്നും വൻ പണത്തട്ടിപ്പ് നടത്തിയ ബസ് കമ്പനി മുതലാളിക്കും മൂന്ന് മക്കൾക്കും 28 വർഷം തടവ്

വെയ്ൽസ്:ബ്രിട്ടനിലെ പൊതുഗതാഗത സംവിധാനങ്ങൾ ലോക പ്രശസ്തമാണ്. ആധുനിക സൗകര്യങ്ങളും കൃത്യമായ സർവീസുകളും നടത്തി ബ്രിട്ടനിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയതാണ് പൊതുഗതാഗത സർവീസുകൾ. ഓരോ കൗണ്ടി കൗൺസിലുകൾക്കും നേരിട്ട് നിയന്ത്രണമുള്ള ലോക്കൽ ബസ് സർവീസുകൾ മിക്കവയും സ്വകാര്യ ഏജൻസികളാണ് നടത്തുന്നത്. കൃത്യമായ നിബന്ധനകളോടെ നടത്തപ്പെടുന്ന സർവീസുകൾ കൗൺസിൽ നിർദ്ദേശിക്കുന്ന പ്രായമാവരോ അംഗവൈകല്യമുള്ളവർക്കോ സൗജന്യ യാത്രാ സംവിധാനങ്ങളും ഒരുക്കുന്നു. എന്നാൽ നോർത്ത് വെയ്ൽസിലെ കെയ്ൻഫോണിൽ സർവീസ് നടത്തുന്ന എക്സ്പ്രസ്സ് മോട്ടോർസ് എന്ന സ്വകാര്യ കമ്പനിയാണ് കൗണ്ടി കൗൺസിലിനെ പറ്റിച്ച് വൻ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്.

മരിച്ചുപോയവരുടെയും നഷ്ടപ്പെട്ട സൗജന്യ പാസുകൾ കരസ്ഥമാക്കിയുമാണ് കൗൺസിലിൽ നിന്ന് സൗജന്യ യാത്ര നൽകിയെന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയത്. ആയിരക്കണക്കിന് സൗജന്യ യാത്രകൾ അനുവദിച്ചുവെന്ന പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് പണം തട്ടിയത്. പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് ഒരു ലക്ഷത്തോളം പൗണ്ടാണ് തട്ടിപ്പിലൂടെ നേടിയത്. അതുകൂടാതെ തന്നെ പതിനഞ്ച് മാസത്തിനിടക്ക് 1.2 മില്യൺ പൗണ്ട് ക്യാഷായി സർവീസിലൂടെ കിട്ടിയ പണത്തിൽ നിന്ന് £690,000 മാത്രമേ ബാങ്ക് വഴി ട്രാൻസ്‌ഫർ നടത്തിയിട്ടുള്ളുവെന്നും അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. അഞ്ചു ലക്ഷം പൗണ്ടോളം നികുതി വെട്ടിപ്പ് നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തിരുന്നു. ഒരാളുടെ നഷ്ടപ്പെട്ട പാസ് ഉപയോഗിച്ച് 23000 തവണയാണ് സൗജന്യ യാത്ര നടത്തിയെന്ന് രേഖയുണ്ടാക്കിയത്. പാസ് നഷ്ടപ്പെട്ടയാൾക്ക് പുതിയതൊന്ന് ഇഷ്യു ചെയ്ത ശേഷമാണ് പഴയ പാസ് വച്ച് തട്ടിപ്പ് നടത്തിയെന്നതും ശ്രദ്ധേയമാണ്.

എക്സ്പ്രസ്സ് മോട്ടോഴ്‌സ് ഉടമ എറിക് വിൻ ജോൺസ്‌(77), മക്കളായ ഇയാൻ, കെൽ‌വിൻ, കീത്ത് തടങ്ങിയവർക്കും ബസ് ഡ്രൈവറായ റെണാൾട്ട് വില്യംസിനുമാണ് കോടതി ശിക്ഷ വിധിച്ചത്. എറിക്കിന് ഏഴര വർഷവും മൂന്ന് മക്കൾക്കും ഏഴു വർഷം വീതവും ബസ് ഡ്രൈവർക്ക് പന്ത്രണ്ട് മാസവുമാണ് തടവ് ശിക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more