1 GBP = 103.90

ഇന്ത്യക്കാർക്ക്​ ഇനി ഫ്രാൻസിൽ എയർപോർട്ട്​ ട്രാൻസിറ്റ്​ വിസ വേണ്ട

ഇന്ത്യക്കാർക്ക്​ ഇനി ഫ്രാൻസിൽ എയർപോർട്ട്​ ട്രാൻസിറ്റ്​ വിസ വേണ്ട

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ ​ഫ്രാ​ൻ​സി​ലെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ഇ​നി​മു​ത​ൽ ട്രാ​ൻ​സി​റ്റ്​ വി​സ​യു​ടെ (എ.​ടി.​വി) ആ​വ​ശ്യ​​മി​ല്ലെ​ന്ന്​ ഇ​ന്ത്യ​യി​ലെ ഫ്രാ​ൻ​സ്​ സ്​​ഥാ​ന​പ​തി അ​ല​ക്​​സാ​ണ്ട​ർ സെ​ഗ്ല​ർ. ജൂ​ലൈ 23 മു​ത​ൽ ഇ​ത്​ പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യും അ​ദ്ദേ​ഹം ട്വി​റ്റ​റി​ലൂടെ അറിയിച്ചു.

യൂറോപ്പിലെ ഷെങ്​ഗൻ രാജ്യങ്ങളിലൂടെ കടന്നുപോകുന്നവർക്കാണ്​ ട്രാൻസിറ്റ്​ വിസ ബാധകമാവുക. വിമാനത്താവളത്തി​​െൻറ ട്രാൻസിറ്റ്​ പരിധി​ വിട്ട്​ യാത്രക്കാർ​ പോവാനും പാടില്ല. എയർപോർട്ടിലെ ട്രാൻസിറ്റ്​ മേഖലയിൽ വിസയുടെ ആവശ്യമില്ലാതാവും. അതേസമയം ഇൗ സംവിധാനം ഉപയോഗപ്പെടുത്തുന്നവർക്ക്​ താമസ സൗകര്യവും ട്രാൻസിറ്റ്​ പരിധിക്ക്​​ പുറത്ത്​ മാത്രമേ ലഭ്യമാവുകയുള്ളൂ. അതായത്​ ഹോട്ടലുകളിൽ താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക്​ സാധാരണ ടൂറിസ്റ്റ്​ വിസ വേണ്ടിവരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more