1 GBP = 103.90

മോട്ടോർവേകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാൻ നീക്കം; എം 6, എം 62 കളിൽ പരീക്ഷണാർത്ഥം തുടക്കം

മോട്ടോർവേകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാൻ നീക്കം; എം 6, എം 62 കളിൽ പരീക്ഷണാർത്ഥം തുടക്കം

ലണ്ടൻ: മോട്ടോർവേകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർക്കാർ നീക്കം. ചെഷയറിന് എം 6, എം 62 മോട്ടോർവേകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുവാനാണ് സർക്കാർ ആലോചിക്കുന്നത്. അതിനായി ഏഴു മില്യൺ പൗണ്ടും വകയിരുത്തിക്കഴിഞ്ഞു.

സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെ റോഡുകളിലെ ഗതാഗതക്കുരുക്ക് എന്നത്തേക്കാളും ഏറ്റവും ഉയർന്ന നിലയിലാണ്. ഇതിൽ തന്നെ മോട്ടോർവേകളിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതെന്ന് 61 % ആളുകൾ പറയുന്നു. ട്രാഫിക് ഡാറ്റ കന്പനി ഇന്ററിക്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ 1.35 മില്യൺ ട്രാഫിക് ജാമുകൾ മോട്ടോർവേകളിലും എ റോഡുകളിലും സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. അതായത് ഏകദേശം 3700 ട്രാഫിക് ജാമുകളാണ് ഒരു ദിവസം നടന്നിരിക്കിന്നത്.

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more