1 GBP =
breaking news

ട്രാഫോർഡ്  മലയാളീ അസ്സോസിയേഷൻ്റെ ഓണാഘോഷം “തിരുവോണം 2022 “, സെപ്റ്റംബർ 24 ന് വിഥിൻഷാ  ഫോറം സെൻറ്ററിൽ.

ട്രാഫോർഡ്  മലയാളീ അസ്സോസിയേഷൻ്റെ ഓണാഘോഷം “തിരുവോണം 2022 “, സെപ്റ്റംബർ 24 ന് വിഥിൻഷാ  ഫോറം സെൻറ്ററിൽ.

ഷൈമോൻ തോട്ടുങ്കൽ

മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളീ അസ്സോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24 നു വിഥിൻഷാ ഫോറം സെൻറ്ററിൽ വച്ചു നടത്തപ്പെടും. രാവിലെ 10 മണിക്ക് കുട്ടികളുടെയും മുതിർന്നവരുടെയും ഓണക്കളികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികൾ 12.30 വരെ തുടരുന്നതായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം 2.30 നു ഓണപരിപാടികൾ ട്രാഫോർഡ് കൌൺസിൽ മേയർ ശ്രീ ക്രിസ് ബോയ്‌സ് ഉൽഘാടനം നിർവഹികുന്നതായിരിക്കും. ഹോളി ഫാമിലി ഓഫ് നസ്രത്ത് ട്രസ്റ്റിൻറ്റെ സി.ഈ.ഓ. ശ്രീ മാർക്ക് മൗണ്ട്കാസിൽ അനുഗ്രഹപ്രഭാഷണം നടത്തുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും പങ്കെടുക്കുന്നതായിരിക്കുമെന്നു ട്രാഫോർഡ് മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ചാക്കോ ലൂക്ക് അറിയിച്ചു.

ഉച്ചകഴിഞ്ഞു നടക്കുന്ന പരിപാടികളിൽ മാവേലി എഴുന്നുളത്ത് ,തിരുവാതിര, ചെണ്ടമേളം, കേരളം തീം മെഗാ ഡാൻസ്, ഭരതനാട്യം , സിനിമാറ്റിക് ഡാൻസ്, ദൃശ്യാവിഷ്‌കാരം , നാടകം, നൃത്തനൃത്യങ്ങൾ , മ്യൂസിക്കൽ ഷോ,വള്ളംകളി, ഓണപ്പാട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു.
ട്രാഫോർഡ് മലയാളീ അസോസിയേഷൻ കഴിഞ്ഞ വർഷം നടത്തിയ ഓണാഘോഷം വളരെ ശ്രദ്ധ നേടിയിരുന്നതിൻ്റെ തുടർച്ചയെന്നോണം 100 ളം വരുന്ന കലാകാരന്മാർ പരിപാടികൾ മനോഹരമാക്കുവാൻ അണിയറയിൽ പ്രവർത്തിക്കുന്നതാണ് . പരിപാടിയിൽ പങ്കെടുക്കുന്നവർ സെപ്റ്റംബർ 24 നു ശനിയാഴ്‌ച രാവിലെ 10 മണിക്ക് മാഞ്ചസ്റ്ററിലെ ഫോറം സെന്ററിൽ എത്തിചേരേണ്ടതാണ്.

വിലാസം: Wythenshawe Forum,Forum Centre, Simonsway, Wythenshawe, Manchester M22 5RX

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more